രോഹിത് വെമുല ദളിതനല്ലെന്നു ആന്ധ്രാ സര്‍ക്കാര്‍: പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തീരുമാനം; രാധിക വെമുലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

രോഹിത് വെമുല വദേര വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് സര്‍ക്കാര്‍ വാദം. ഇക്കാര്യം മറച്ചുവച്ച് ദളിത് വിഭാഗത്തില്‍പ്പെട്ട മാല സമുദായക്കാരനാണ് എന്ന് അവകാശപ്പെട്ട് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥാമാക്കിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന രേഖകള്‍ രണ്ടാഴ്ച്ചക്കകം ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

രോഹിത് വെമുല ദളിതനല്ലെന്നു ആന്ധ്രാ സര്‍ക്കാര്‍: പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തീരുമാനം; രാധിക വെമുലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ എതിര്‍വാദത്തിനു പിന്നാലെയാണ് ഇപ്പോള്‍ രോഹിത് വെമുല ദളിതനല്ലെന്നും അതിനാല്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ തീരുമാനിച്ചതായും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയെന്നാരോപിച്ച് രോഹിത്തിന്റെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രോഹിത് വെമുല വദേര വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് സര്‍ക്കാര്‍ വാദം. ഇക്കാര്യം മറച്ചുവച്ച് ദളിത് വിഭാഗത്തില്‍പ്പെട്ട മാല സമുദായക്കാരനാണ് എന്ന് അവകാശപ്പെട്ട് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥാമാക്കിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന രേഖകള്‍ രണ്ടാഴ്ച്ചക്കകം ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

രണ്ടാഴ്ച്ചക്കുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവരുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഇവരെ ഒബിസി വിഭാഗത്തില്‍പ്പെടുന്നവരായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, രോഹിത് വെമുല ദളിതനാണോ അല്ലയോ എന്ന വിഷയത്തില്‍ ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ കന്തിലാല്‍ ദണ്ഡേ ആദ്യവും ഇപ്പോഴും വൈരുധ്യ വാദങ്ങളാണ് ഉന്നയിച്ചത്. നേരത്തെ രോഹിത് വെമുല ദളിതന്‍ തന്നെയാണെന്നു കാട്ടി ജില്ലാ കളക്ടര്‍ ദേശീയ പട്ടികജാതി കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനു നേരെ എതിരായ വാദവുമായാണ് ഇന്ന് അദ്ദേഹം രംഗത്തെത്തിയത്. രോഹിത് വെമുല ദളിത് വിഭാത്തില്‍പ്പെടുന്ന ആളാണെന്ന വാദത്തെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജിയിന്മേലുള്ള ജില്ലാ ഭരണകൂടത്തിന്റെ വിശദമായ പരിശോധന പ്രകാരം രോഹിതും അമ്മയും ദളിത് വിഭാഗത്തില്‍പ്പെടുന്നില്ലെന്നു വ്യക്തമായതായാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോടു പറഞ്ഞത്.

പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടിയത് തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗുണ്ടൂര്‍ ഹസീല്‍ദാറുടെ കൈവശമുള്ള ഔദ്യോഗിക രേഖകള്‍ പരിശോധിച്ചതില്‍ മാല എന്ന ഹൈന്ദവ പിന്നാക്ക ജാതിയില്‍പ്പെട്ടയാളാണ് രോഹിതെന്ന് ബോധ്യപ്പെട്ടതായും കളക്ടര്‍ മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നാണ് കഴിഞ്ഞ ആഗസ്തില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്്‌സ് കമ്മീഷന്‍ മുമ്പാകെ കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. രോഹിത് ദളിതനല്ലെന്നും യുവാവിന്റെ ആത്മഹത്യയില്‍ ഹൈദ്രാബാദ് സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിന് പങ്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ വാദങ്ങള്‍. എന്നാല്‍ ഈ വാദങ്ങള്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമായിരുന്നു.