റോഹിംഗ്യ മുസ്ലിങ്ങളെ ഒറ്റപ്പെട്ട ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ്

മേഘ്ന നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹാതി ദ്വീപിനടുത്താണ് തെംഗാര്‍ ചാര്‍. റോഹിംഗ്യകളുടെ താത്കാലിക താമസസ്ഥലത്തുനിന്ന് ഒമ്പതു മണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്. അധികൃതമായും അനധികൃതമായും 2,32,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റോഹിംഗ്യ മുസ്ലിങ്ങളെ ഒറ്റപ്പെട്ട ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ്

റോഹിംഗ്യ മുസ്ലിങ്ങളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള വിവാദപദ്ധതിയുമായി ബംഗ്ലാദേശ്. കലാപങ്ങളുമായി ബന്ധപ്പെട്ട വംശക്കുരുതിയെ തുടര്‍ന്നു മ്യാന്‍മാറില്‍നിന്ന് പലായനം ചെയ്തെത്തിയ റോഹിംഗ്യ മുസ്ലിങ്ങളെ ബംഗാള്‍ ഉള്‍ക്കടലിലെ തെംഗാര്‍ ചാര്‍ ദ്വീപിലേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

പ്രസ്തുത പദ്ധതി 2015-ല്‍ ആലോചനയിലുണ്ടായിരുന്നുവെങ്കിലും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു. തെംഗാര്‍ ചാര്‍ മനുഷ്യവാസത്തിന് യോഗ്യമല്ലെന്ന ആരോപണത്തെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. റോഹിംഗ്യരെ ബലമായി മാറ്റിപ്പാര്‍പ്പിക്കുന്നതു സങ്കീര്‍ണമായ വിഷയമാണെന്നും അതു വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യത്തിനുള്ള ഏജന്‍സി മുന്നറിയിപ്പുനല്‍കിയിരുന്നു.


മേഘ്ന നദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ഹാതി ദ്വീപിനടുത്താണ് തെംഗാര്‍ ചാര്‍. റോഹിംഗ്യകളുടെ താത്കാലിക താമസസ്ഥലത്തുനിന്ന് ഒമ്പതു മണിക്കൂര്‍ യാത്രയുണ്ട് ഇവിടേക്ക്. അധികൃതമായും അനധികൃതമായും 2,32,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനുവരി ഇരുപത്തിയാറിനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. റോഹിംഗ്യരെ മാറ്റിപാര്‍പ്പിക്കുന്ന നീക്കങ്ങളുടെ മുന്നോടിയായി സര്‍ക്കാര്‍ ഇടപെട്ട് തീരജില്ലകളിലെ സര്‍ക്കാരുദ്യോഗസ്ഥരുടെ സമിതിയുണ്ടാക്കി. മ്യാന്‍മാറില്‍നിന്നെത്തിയ കുടിയേറ്റരേഖകളുള്ളവരും അല്ലാത്തവരുമായ എല്ലാവരെയും കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കാന്‍ സഹായിക്കണമെന്നാണു സമിതിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ബംഗ്ലാദേശിലേക്ക് മ്യാന്‍മാറില്‍നിന്ന് അനധികൃതമായി നുഴഞ്ഞുകയറുന്നവരെ കണ്ടെത്താനും സര്‍ക്കാര്‍ നിര്‍മദഎദശം നല്‍കിയിട്ടുണ്ട്. മ്യാന്‍മാറിലെ റോഹിംഗ്യരുടെ കേന്ദ്രമായ റാഖിനില്‍നിന്ന് കൊടിയപീഡനംമൂലം രണ്ടുവര്‍ഷത്തിനിടെ പലായനം ചെയ്തെത്തിയവര്‍ 65,000 പേരോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോക്സ് ബസാര്‍ ജില്ലയിലെ അഭയാര്‍ഥിക്യാമ്പുകളില്‍ വളരെ ദയനീയാവസ്ഥയിലാണ് ഇവരുടെ ജീവിതം.

Read More >>