റോഡില്‍ അഭ്യാസപ്രകടനം നടത്തിയതിന് ദുബായില്‍ യുവാവ് അറസ്റ്റിലായി

കാഴ്ചക്കാരില്‍ പലരും രംഗം മൊബൈലില്‍ ചിത്രീകരിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ കളി കാര്യമായി. നിയമലംഘനം സോഷ്യല്‍ മീഡിയയില്‍ കണ്ട പോലീസ് കാറിന്റെ ഉടമയെ തേടി പോയി

റോഡില്‍ അഭ്യാസപ്രകടനം നടത്തിയതിന് ദുബായില്‍ യുവാവ് അറസ്റ്റിലായി

ദുബായ് റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ എമിറാത്തി യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

തിരക്കുള്ള തെരുവില്‍ തന്റെ ഡ്രൈവിംഗ് മികവ് തെളിയിക്കാനായി യുവാവും കൂട്ടുകാരും കാറില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. കാഴ്ചക്കാരില്‍ പലരും രംഗം മൊബൈലില്‍ ചിത്രീകരിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ കളി കാര്യമായി. നിയമലംഘനം സോഷ്യല്‍ മീഡിയയില്‍ കണ്ട പോലീസ് കാറിന്റെ ഉടമയെ തേടി പോയിഅഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇവരുടെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. ഒരു ലക്ഷം യുഎഇ ദിര്‍ഹം ഒടുക്കിയാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂവെന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന അപകടകരമായ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കാതെ പോലീസിന് കൈമാറണം എന്നും ദുബായ് പോലീസ് അറിയിച്ചു.