അടുക്കളയിലെ പുതിയ ഡോക്ടര്‍ 'റൈസ് ബ്രാന്‍ ഓയില്‍'

ലോക വ്യാപകമായി ന്യൂട്രീഷ്യന്‍മാരും ഹൃദ്‌രോഗവിദഗ്ദ്ധരും ശുപാര്‍ശ ചെയ്യുന്ന റൈസ് ബ്രാന്‍ ഓയിലിന്റെ മേന്‍മകളള്‍ പലതാണ്. നെല്ലിന്റെ തവിടിനും വെളുത്ത അരിക്കുമിടയിലുള്ള ഭാഗത്തു നിന്ന് എടുക്കുന്ന എണ്ണയാണ് റൈസ് ബ്രാന്‍ ഓയില്‍. ഹൃദയത്തിനും പൊതുവായ ആരോഗ്യത്തിനും ഒട്ടനവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നതാണ് ഈ റൈസ് ബ്രാന്‍ ഓയില്‍.

അടുക്കളയിലെ പുതിയ ഡോക്ടര്‍

വെളിച്ചെണ്ണയും പാമോയിലും സണ്‍ഫ്ലവര്‍ ഓയിലും ഏറെ പരിചിതമായ നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരു പുതിയ അതിഥിയുമെത്തുന്നുണ്ട്. ആരോഗ്യത്തിന്റെ എന്നാ എന്ന് അറിയപ്പെടുന്ന റൈസ് ബ്രാന്‍ ഓയിലാണ് അത്.

ലോക വ്യാപകമായി ന്യൂട്രീഷ്യന്‍മാരും ഹൃദ്‌രോഗവിദഗ്ദ്ധരും ശുപാര്‍ശ ചെയ്യുന്ന റൈസ് ബ്രാന്‍ ഓയിലിന്റെ മേന്‍മകളള്‍ പലതാണ്. നെല്ലിന്റെ തവിടിനും വെളുത്ത അരിക്കുമിടയിലുള്ള ഭാഗത്തു നിന്ന് എടുക്കുന്ന എണ്ണയാണ് റൈസ് ബ്രാന്‍ ഓയില്‍. ഹൃദയത്തിനും പൊതുവായ ആരോഗ്യത്തിനും ഒട്ടനവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നതാണ് ഈ റൈസ് ബ്രാന്‍ ഓയില്‍. അതു കൊണ്ടു തന്നെ ഇതിനെ ഹൃദയ എണ്ണയെന്നാണു ജപ്പാനില്‍ വിളിക്കുന്നത്. അവര്‍ പാചകത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്നതും ഈ എണ്ണയാണ്.


ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണയെന്നാണ് അമേരിക്കയില്‍ അറിയപ്പെടുന്നത്. തൊട്ടു പിന്നാലെ തായ്‌ലന്റും ഇപ്പോള്‍ ഇന്ത്യയും ഇതിനെ പിന്തുടര്‍ന്നു റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിക്കാന്‍ തുടങ്ങി.

റൈസ് ബ്രാന്‍ ഓയില്‍ ആരോഗ്യത്തിനു മികച്ചതാണെന്നു നിരവധി ഗവേഷണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഹൃദയ ധമിനികളുടെ പ്രശ്‌നങ്ങള്‍, പ്രമേഹം, അര്‍ബുദം എന്നിവയില്‍ നിന്നു സംരംക്ഷണം നല്‍കാന്‍ റൈസ് ബ്രാന്‍ ഓയില്‍ സഹായിക്കുമെന്ന് ഇവ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിലവാരം കുറക്കുന്നതില്‍ മറ്റ് ജനപ്രിയ എണ്ണകളെ അപേക്ഷിച്ച് റൈസ് ബ്രാന്‍ ഓയിലിനുള്ള ഗുണങ്ങള്‍ ലോവല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓറൈസനോള്‍ സാന്നിധ്യമാണ് ശാസ്ത്രജ്ഞര്‍ റൈസ് ബ്രാന്‍ ഓയിലുമായി ബന്ധപ്പെട്ടു സൂചിപ്പിച്ചിട്ടുള്ള മറ്റൊരു ഘടകം.

റൈസ് ബ്രാന്‍ ഓയിലിന് മറ്റ് എണ്ണകളെ അപേക്ഷിച്ച് മോശം കൊളസ്‌ട്രോളിന്റെ അളവു കുറക്കാനുള്ള കഴിവുണ്ട്. ഓറൈസനോളിന്റെ മേന്‍മകളും ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരത്തില്‍ ആന്റീ ഓക്‌സൈഡായി പ്രവര്‍ത്തിക്കുന്ന വിറ്റമിന്‍ ഇ അടങ്ങിയ ടോക്കോഫെറോളുകളുടേയും ടോക്കോട്രൈലോളുകളുടേയും ഉയര്‍ന്ന നിലയിലുള്ള സാന്നിധ്യം പ്രാഥമിക പഠനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്നു ലോകത്തിലെ ഏറ്റവും മികച്ച റൈസ് ബ്രാന്‍ ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകരും ഇന്ത്യ തന്നെയാണ്

Story by