തിരുപ്പതിയിൽ വരുമാനത്തകർച്ച; ടിക്കറ്റ് നിരക്കുകൾ കൂട്ടാൻ പദ്ധതി

തിരുപ്പതിയിലെ ഒരു ദിവസത്തെ വരുമാനം നേർച്ച, ടിക്കറ്റ് വിൽപ്പന, പ്രസാദവിൽപ്പന, ബാങ്ക് പലിശ ഉൾപ്പടെ അഞ്ച് ലക്ഷം രൂപയോളം വരുമായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തിനു ശേഷം വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചതായി ദേവസ്ഥാനം ചെയർമാൻ ചടലവട കൃഷ്ണമൂർത്തി പറയുന്നു.

തിരുപ്പതിയിൽ വരുമാനത്തകർച്ച; ടിക്കറ്റ് നിരക്കുകൾ കൂട്ടാൻ പദ്ധതി

തിരുമല തിരുപ്പതി ദേവസ്ഥാനം ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള ആരാധനാലയങ്ങളിൽ മുൻനിരയിലുള്ള ഒന്നാണ്. തിരുപ്പതിയിലെ ഒരു ദിവസത്തെ വരുമാനം നേർച്ച, ടിക്കറ്റ് വിൽപ്പന, പ്രസാദവിൽപ്പന, ബാങ്ക് പലിശ ഉൾപ്പടെ അഞ്ച് ലക്ഷം രൂപയോളം വരുമായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തിനു ശേഷം വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചതായി ദേവസ്ഥാനം ചെയർമാൻ ചടലവട കൃഷ്ണമൂർത്തി പറയുന്നു.

“നോട്ടുനിരോധനത്തിനു ശേഷം, 1-2 കോടി രൂപയുടെ വരുമാനക്കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ ആ കുറവ് നികത്താൻ ശ്രമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.


ടിക്കറ്റ് നിരക്കിലും പ്രസാദത്തിന്റെ വിലയിലും ചെറിയ വര്‍ധനവ്‌ വരുത്തിയാണ് ഈ ‘പ്രതിസന്ധി’ മറികടക്കാൻ ചെയർമാൻ വിചാരിക്കുന്നത്. അതിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം നേടണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വലിയ താല്പര്യമില്ലാത്ത വിലക്കൂട്ടൽ ആണിതെന്നും അറിയുന്നു.

തിരുപ്പതിയിലെ ടിക്കറ്റ് നിരക്കുകൾ 50 രൂപ മുതൽ 5, 000 രൂപ വരെയാണ്. പ്രത്യേക ദർശനം ആഗ്രഹിക്കുന്ന ഭക്തരിൽ അധികവും വാങ്ങുക 300 രൂപയുടെ ടിക്കറ്റ് ആണ്. ദിവസവും ഏതാണ്ട് 2000 ഭക്തർ  വിഐപി ദർശനം നേടുന്നുണ്ട്. ടിക്കറ്റ് നിരക്കുകളിലും പല സേവകൾക്കും ചെറിയ വര്‍ധനവ് വരുത്തിയാൽ വരുമാനത്തകർച്ച നേരിടാനാകുമെന്ന് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നു.