‘എന്റെ സ്വാതന്ത്യ്രം തിരിച്ചു തരൂ’ ജൂലിയൻ അസാഞ്ച്

2012, ജൂൺ 19 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണു അസാഞ്ചെ അഭയാർഥിയായി കഴിയുന്നത്. ഒരു ചെറിയ മുറിയിൽ, കിടക്ക, കമ്പ്യൂട്ടർ, ഷവർ, ട്രെഡ്മിൽ, പാചകോപകരണങ്ങൾ എന്നിവയുമായി കഴിയുകയാണ് അദ്ദേഹം.

‘എന്റെ സ്വാതന്ത്യ്രം തിരിച്ചു തരൂ’ ജൂലിയൻ അസാഞ്ച്

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് യുകെ, സ്വീഡിഷ് അധികാരികൾക്കു സമർപ്പിച്ച പുതിയ അപ്പീലിൽ തന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നു അപേക്ഷിച്ചു.

സ്വീഡനിലെ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ടു വരുകയാണു അസാഞ്ച്. “യുകെയോടും സ്വീഡനോടും ഞാൻ പറയുകയാണു, എന്റെ സ്വാതന്ത്ര്യം  തിരികെ തരൂ” അദ്ദേഹം പറഞ്ഞു. മുൻപ് യു എൻ വർക്കിംഗ് ഗ്രൂപ് അസാഞ്ചിനെ അനധികൃതമായി തടവിലിട്ടിരിക്കുകയാണെന്നു വിധിച്ചിരുന്നു. യുഎന്നിന്റെ വിധി നടപ്പാക്കാൻ രണ്ടു സർക്കാരുകളും പരാജയപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞു.


2012, ജൂൺ 19 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസ്സിയിലാണു അസാഞ്ചെ അഭയാർഥിയായി കഴിയുന്നതു. ഒരു ചെറിയ മുറിയിൽ, കിടക്ക, കമ്പ്യൂട്ടർ, ഷവർ, ട്രെഡ്മിൽ, പാചകോപകരണങ്ങൾ എന്നിവയുമായി കഴിയുകയാണു അദ്ദേഹം എന്നു ബിബിസി പറയുന്നു.

യുഎസ്സിന്റെ 500000 രഹസ്യഫയലുകൾ ചോർത്തിയതിന്റെ പേരിൽ അമേരിക്കയ്ക്കു തന്നെ കൈമാറുമെന്നു ഭയന്നാണു ചോദ്യം ചെയ്യലിനായി സ്വീഡനിലേയ്ക്കു പോകാൻ അദ്ദേഹം വിസമ്മതിച്ചത്. തനിക്കു വിവരങ്ങൾ ചോർത്തിത്തന്നിരുന്ന ട്രാൻസ്ജെൻഡർ ആയ ചെൽസിയ മാനിംഗിനോടു (മുൻപ് ബ്രാഡ്ലീ എഡ്വേഡ് മാനിംഗ്) ദയ കാണിക്കുകയാണെങ്കിൽ താൻ സ്വീഡനിലേയ്ക്കു പോകാൻ സമ്മതിക്കാമെന്നു മുൻപു അസാഞ്ചെ പറഞ്ഞിരുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമ അവരുടെ ശിക്ഷയിൽ ഇളവു നൽകിയതോടെ 2017 മെയ് മാസത്തിൽ ചെൽസിയ മോചിതയാകുമെന്നാണ് ലഭിക്കുന്ന വിവരം.

Read More >>