ഡോക്ടർ നെൽസൺ ജോസഫ്, അൽപം കൂടി ഉത്തരവാദിത്തം താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു.......

ഒരു പരാതിയ്ക്കു മറുപടിയെഴുതുമ്പോൾ, ആ പരാതി മുഴുവനായും വായിച്ചു നോക്കാനുളള മര്യാദയെങ്കിലും കാണിക്കണം. പ്രധാന പരാതിയായി പറഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വായിച്ചു നോക്കാനും ലെവൽ-3 NICU സൗകര്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടോ എന്ന് അന്വേഷിക്കാനുമുള്ള ഉത്തരവാദിത്തം ഡോ. നെൽസൺ ജോസഫിൽ നിന്നു പ്രതീക്ഷിക്കുന്നുവെന്ന് അഡ്വ. ഷബീൽ ചാലിയം.

ഡോക്ടർ നെൽസൺ ജോസഫ്, അൽപം കൂടി ഉത്തരവാദിത്തം താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു.......

ഡോക്ടർ നെൽസൺ ജോസഫ് അറിയുന്നതിന് ,

1)മിംസ് ലെ ഡോക്ടർമാരുടെ സേവനത്തിനെകുറിച്ചോ അവരുടെ പരിചരണരീതിയെ കുറിച്ചോ പെരുമാറ്റത്തെ കുറിച്ചോ ആർക്കും ഒരു പരാതിയും ഇല്ല. അവരുടെ സേവനം തികച്ചും സ്തുത്യര്ഹവും ആദരിക്കപ്പെടെന്ടതുമാണ് . കുട്ടികളെ പരിചരിച്ചതിനു ഞങ്ങൾ അവരോടു കടപ്പെട്ടിരിക്കുന്നു എന്ന് മാത്രം അല്ല, മരുന്ന് നിർത്തി വെക്കും എന്ന ഭീഷണി മുഴക്കിയ സംഭവത്തിൽ ഡോക്ടർമാർ പോലും നടുക്കം രേഖപ്പെടുത്തുകയും ഇതിനെ ക്കുറിച്ചു ഒരു പരാതി എഴുതി അവർക്കു നൽകുവാനും നിർദേശിച്ചു.പരാതി ഉള്ളത് മിംസ് മാനേജ്മെന്റിന്റെ തുടരെത്തുടരെയുള്ള പീഡനങ്ങളോടും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുമാണ്


2) മരുന്നും ചികിത്സയും നിഷേധിച്ച സംഭവം താങ്കൾ വളരെ ചെറിയ പ്രാധാന്യം മാത്രമാണ് കല്പിച്ചിരിക്കുന്നുത്. താങ്കൾക്കെന്ന പോലെ ആ കുട്ടികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് നിഷേധിക്കുന്നത് വധശ്രമത്തിനു തുല്യമാണ് . നിങ്ങളുടെ മക്കൾക്കോ അമ്മക്കോ ഇത് പോലെ ICU യിൽ ഉള്ള സമയത്തു മരുന്നും ചികിത്സയും നിർത്തി വെക്കും എന്ന് ഭീഷണിപ്പെടുത്തിയാൽ താങ്കൾ എങ്ങിനെയാണ് പ്രതികരിക്കുക.(അങ്ങിനെ ആർക്കും സംഭവിക്കാതിരിക്കട്ടെ).

സ്വന്തം കുട്ടികൾ NICU വിൽ ജീവന് വേണ്ടി പൊരുതുമ്പോഴാണ് ആ കുട്ടികളുടെ അമ്മയോട് മരുന്ന് നിർത്തുമെന്നും ചികിത്സ നിർത്തി വെക്കുമെന്നും പറയുന്നത്. ഒന്നോർക്കണം, 13 ലക്ഷം രൂപ ആദ്യമേ അടച്ച ആളുകളോടാണ് ഇത് പറയുന്നത്. പിറ്റേന്ന് രാവിലെ വരെ സമയം ചോദിച്ച പിതാവിനോട് ഒരു മണിക്കൂർ പോലും സമയം തരാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്. 85 കിലോമീറ്ററോളും ദൂരത്തുള്ള പിതാവ് വന്നു പകുതിയോളം പണം അടച്ച ശേഷമാണ് അവർ കുട്ടികൾക്ക് മരുന്ന് നൽകാൻ തയ്യാറായത്. താങ്കൾ ഒരു ഡോക്ടറാണല്ലോ, താങ്കൾ ഈ പ്രവർത്തിയെ എങ്ങിനെയാണ് വിലയിരുത്തുക.

3)ഇവിടുത്തെ പ്രധാന പ്രശ്നം തുടരെതുടരായുള്ള മനുഷ്യാവകാശ ലംഘനവും മാനസിക പീഡനവുമാണ്.നിങ്ങൾ പരാതി പൂർണമായും വായിക്കുക. അതിൽ എടുത്തു പറഞ്ഞിട്ടുള്ളത് മിംസ് മാനേജ്മെന്റിന്റെ ക്രൂരമായ നടപടികൾ ആണ്.

4) മിംസ് ലെ ബില്ലിനെ ക്കുറിച്ചു ആ പരാതിയിൽ പറയാൻ കാരണം അതെ ചികിത്സക്ക്(ലെവൽ-3 NICU)മറ്റൊരു ഹോസ്പിറ്റലിൽ ഇതേ കാലയളവിൽ തെന്നെ ,680 gm തൂക്കവും 26 ആഴ്ച മാത്രം പ്രായം ആയ കുട്ടിക്ക് വന്നത് 2 ലക്ഷത്തോളം രൂപ മാത്രം ആണ് .

പിന്നെ ഇവർ പറയുന്ന ചിലവുകളും NICu വിൽ ഉപേയാഗിക്കുന്ന മെഷീനുകളുടെ വിലയും,അതിന്റെ ഉപയോഗ-പരിപാലന ചിലവുകളും എല്ലാം വിശദമായി പഠിച്ച ശേഷം ആണ് മിംസിന്റെ പകൽ കൊള്ളയെക്കുറിച്ചു പരാതി പറഞ്ഞത്. ഒരേ ചികിത്സക്കു ഒരു സൗകര്യം ഉള്ള രണ്ടു ആശുപത്രികൾ തമ്മിലുള്ള അന്തരം 10 മടങ്ങ്. അതിനു എന്ത് ന്യായികരണം ആണ് ഉള്ളത്?

പിന്നെ കാശ് മുടക്കുന്നവർക്കു അത് എന്തിനാണെന്ന് അറിയാനുള്ള അവകാശം ഇല്ലേ. ഒരു തുണ്ടു കടലാസ്സിൽ തുക എഴുതി അടക്കാൻ ആവശ്യപ്പെടാറാണ് ഇവിടെ പതിവ്. ഇതിന്റെ ഡീറ്റൈൽഡ് ബില്ല് ആവശ്യപ്പെട്ടപ്പോൾ അത് ഡിസ്ചാർജ് സമയത്തെ തരാൻ പറ്റു എന്നാണ് ഫിനാൻസ് മാനേജർ അറിയിച്ചത്.

5) താങ്കൾ ഒരു ഡോക്ടർ ആണല്ലോ . 6000 രൂപയുടെ സ്റെന്റ്റ് ഒരു ലക്ഷത്തിനും അതിനു മുകളിലും വിൽക്കുന്ന ഹോസ്പിറ്റലുകളുടെ നാടാണ് ഇത് .MRP യുടെ 30-40 തും ശതമാനം കമ്മീഷൻ വാങ്ങി അനാവശ്യമായി മരുന്ന് എഴുതുന്ന ഒരുപാട് ഡോക്ട ർമാർ  ഉള്ള നാടാണിത്. താങ്കൾ ആ കൂട്ടത്തിൽ പെടില്ല എന്ന് വിശ്വസിക്കുന്നു .

ഒരു പരാതിയ്ക്കു മറുപടിയെഴുതുമ്പോൾ, ആ പരാതി മുഴുവനായും വായിച്ചു നോക്കാനുളള മര്യാദയെങ്കിലും കാണിക്കണം. പ്രധാന പരാതിയായി പറഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വായിച്ചു നോക്കാനും  ലെവൽ-3 NICU സൗകര്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടോ എന്ന് അന്വേഷിക്കാനുമുള്ള ഉത്തരവാദിത്തം താങ്കളിൽ നിന്നു പ്രതീക്ഷിക്കുന്നു.

എന്ന്
അഡ്വ. ഷബീൽ ചാലിയം
ചാലിയം
കോഴിക്കോട്

മിംസ്‌ അഭിനന്ദനമർഹിക്കുന്നു; ആ കുട്ടികളെ രക്ഷിക്കുക എളുപ്പമായിരുന്നില്ല… ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്‌ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌