വരള്‍ച്ച: ദുരിതത്തിലായ കര്‍ഷകര്‍ക്കുള്ള ആശ്വാസ ധനം ബാങ്കുകള്‍ വഴി നേരിട്ടെത്തിക്കുമെന്ന് ഒ പനീര്‍ശെല്‍വം

കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചയും നഷ്ടവും വിലയിരുത്താന്‍ സംഘത്തിനെ അയക്കും. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും തുക നിശ്ചയിക്കുക. കൃഷിനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ബാങ്കുകള്‍ വഴി നേരിട്ട് എത്തിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

വരള്‍ച്ച: ദുരിതത്തിലായ കര്‍ഷകര്‍ക്കുള്ള ആശ്വാസ ധനം ബാങ്കുകള്‍ വഴി നേരിട്ടെത്തിക്കുമെന്ന് ഒ പനീര്‍ശെല്‍വം

വരള്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കുള്ള ആശ്വാസ ധനം ബാങ്കുകള്‍ വഴി നേരിട്ടെത്തിക്കുമെന്നു തമിഴ് ‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം.

'വാര്‍ധ കൊടുങ്കാറ്റില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനായി 585.45 കോടി രൂപ നീക്കി വച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

മണ്‍സൂണ്‍ കുറഞ്ഞതു കാരണം തമിഴ്‌ നാട്ടിലെങ്ങും കര്‍ഷകര്‍ക്കു വലിയ അളവിലുള്ള നഷ്ടം ഉണ്ടായി. എല്ലാ ജില്ലകളിലും കര്‍ഷകര്‍ നല്‍കേണ്ട ഭൂനികുതി എഴുതിത്തള്ളാന്‍ ഉത്തരവിട്ടിട്ടുണ്ട് എന്നും പനീര്‍ശെല്‍വം പറഞ്ഞു.

സംസ്ഥാനത്തിന്‌റെ ദുരിതാശ്വാസനിധി വാര്‍ധ കൊടുങ്കാറ്റ് മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ നീക്കി വച്ചു. വരള്‍ച്ച മൂലമുണ്ടായ നഷ്ടം നികത്താന്‍ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നും പണം എടുക്കും. വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള നടപടികള്‍ കേന്ദ്രം മാറ്റിയിട്ടുണ്ട്. അതു കാരണം തമിഴ്‌ നാടിനെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായത്തിനായുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചയും നഷ്ടവും വിലയിരുത്താന്‍ സംഘത്തിനെ അയക്കും. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും തുക നിശ്ചയിക്കുക. കൃഷിനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ബാങ്കുകള്‍ വഴി നേരിട്ട് എത്തിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രകൃതി ദുരന്തങ്ങളും കൃഷി നഷ്ടങ്ങളും നേരിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പനീര്‍ശെല്‍വം അറിയിച്ചു.

Read More >>