ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് നേടുന്ന താരമായി അശ്വിന്‍

ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ തിരുത്തിയത്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് നേടുന്ന താരമായി അശ്വിന്‍

ഏറ്റവും വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളറെന്ന ബഹുമതി ഇനി ഇന്ത്യന്‍ ഓഫ്് സ്പിന്നര്‍ ആര്‍ അശ്വിന് സ്വന്തം. ഡല്‍ഹി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്‍ അപൂര്‍വനേട്ടത്തിനര്‍ഹനായത്. ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ തിരുത്തിയത്.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹിമിനെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 45ാമത്തെ ടെസ്റ്റിലാണ് അശ്വിന്‍ 250 വിക്കറ്റ് നേട്ടം കൈവരിച്ചത്. 2016ല്‍ പാക്ക് താരം വഖാര്‍ യൂനിസിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ വേഗത്തിലുള്ള 200 വിക്കറ്റ് നേട്ടം അശ്വിന്‍ മറികടന്നിരുന്നു.

Story by