സ്ത്രീ പീഡകരെ തലകീഴായി കെട്ടിത്തൂക്കി തല്ലണം; മുറിവില്‍ ഉപ്പു തേയ്ക്കണം; താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഉമാഭാരതി

സ്ത്രീകളെ ഉപദ്രവിച്ചവരെ ഇരകളുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ശിക്ഷാ വിധി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി.

സ്ത്രീ പീഡകരെ തലകീഴായി കെട്ടിത്തൂക്കി തല്ലണം; മുറിവില്‍ ഉപ്പു തേയ്ക്കണം;  താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഉമാഭാരതി

'സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തലകീഴായി കെട്ടിത്തൂക്കി, തൊലി ഉരിഞ്ഞു പോകും വരെ അടിക്കണം. അവരുടെ മുറിവില്‍ ഉപ്പും മുളകും പുരട്ടണം.' സ്ത്രീ പീഡകരെ താന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഇങ്ങനെ ശിക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി പറഞ്ഞു. അവര്‍ ജീവനുവേണ്ടി കരഞ്ഞു യാചിക്കും വരെ ഇതു ചെയ്യിച്ചിട്ടുണ്ടെന്നും ഉമാ ഭാരതി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.

പൊലീസിനെ മറികടന്നും പ്രതികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയ്ക്ക് ലോക്കപ്പിലെ ജനലിലൂടെ അത് കാണിച്ചു കൊടുത്തിട്ടുണ്ടെന്നും ഉമാ ഭാരതി പറയുന്നു.

സ്ത്രീപീഡകര്‍ക്ക് മനുഷ്യത്വത്തിന്റെ തരി പോലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് തനിക്കുള്ളത്. അവരുടെ തല രാവണന്റെ തല വെട്ടുന്നത് പോലെ വെട്ടണമെന്നും ഉമാ ഭാരതി പറഞ്ഞു. 2003-2004 കാലയളവിലാണ് ഉമാഭാരതി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്.

Read More >>