മുന്‍ ബിജെപി എംഎല്‍എ എബിവിപി വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി; കുടുക്കിലായത് പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ വിജയ് ജോളി

പ്രസ്തുത സംഭവത്തില്‍ പരാതി ലഭിച്ചതായി ഗുഡ്ഗാവ് ഡിസിപി അശോക് ബക്ഷിയും സ്ഥിരീകരിച്ചിട്ടുണ്ട്. 'തനിക്കു ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പരാതി ലഭിച്ചയുടന്‍ തന്നെ പെണ്‍കുട്ടിയുടെ പരിധിയിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 376 (മാനഭംഗം), 328 (വിഷം പോലുള്ള വസ്തുക്കള്‍ നല്‍കി ഉപദ്രവിക്കല്‍), 506 (ഭയപ്പെടുത്തല്‍) തുടങ്ങിയവ പ്രതിയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.' ബക്ഷി പറഞ്ഞു.

മുന്‍ ബിജെപി എംഎല്‍എ എബിവിപി വനിതാ പ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി; കുടുക്കിലായത് പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു വാര്‍ത്തകളില്‍ നിറഞ്ഞ വിജയ് ജോളി

ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ വിജയ് ജോളിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഗുഡ്ഗാവിലെ ഹോട്ടലില്‍ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്ന ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മുന്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പീഡനത്തിനിരയായ യുവതി ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്. ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് ഗുഡ്ഗാവിലെ ആപ്‌നോ ഘര്‍ റിസോര്‍ട്ടില്‍ വച്ചാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നു യുവതി നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു മീറ്റിംഗില്‍ പങ്കെടുക്കാനെന്ന വ്യാജേന തന്റെ കാറില്‍ യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ച വിജയ് ജോളി പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി പിഡീപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രസ്തുത സംഭവത്തില്‍ പരാതി ലഭിച്ചതായി ഗുഡ്ഗാവ് ഡിസിപി അശോക് ബക്ഷിയും സ്ഥിരീകരിച്ചിട്ടുണ്ട്. 'തനിക്കു ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പരാതി ലഭിച്ചയുടന്‍ തന്നെ പെണ്‍കുട്ടിയുടെ പരിധിയിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 376 (മാനഭംഗം), 328 (വിഷം പോലുള്ള വസ്തുക്കള്‍ നല്‍കി ഉപദ്രവിക്കല്‍), 506 (ഭയപ്പെടുത്തല്‍) തുടങ്ങിയവ പ്രതിയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.' ബക്ഷി പറഞ്ഞു.

വിജയ് ജോളിയോടൊപ്പം ഉച്ചയോടുകൂടി റിസോര്‍ട്ടില്‍ എത്തിയ തനിക്കു കുടിക്കാന്‍ തക്കാളി ജ്യൂസ് നല്‍കിയെന്നും അതു കഴിച്ചതോടെ തന്റെ ബോധം മറഞ്ഞുവെന്നും യുവതി പറയുന്നു. തുടര്‍ന്നു 3.30ഓടെ ഉണര്‍ന്നപ്പോള്‍ താന്‍ പീഡനത്തിനിരയായാതായി മനസ്സിലാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തുടര്‍ന്നു താന്‍ വീട്ടിലേക്കു പോകണമെന്നു ആവശ്യപ്പെടുകയായിരുന്നു. നാലുമണിയോടെ ഡെല്‍ഹിയിലേക്കു തിരിച്ചുപോരുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ പ്രസ്തുത ആരോപണങ്ങള്‍ തള്ളി വിജയ് ജോളി രംഗത്തെത്തി. യുവതി ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേരില്‍ നിന്നും ഇത്തരത്തില്‍ യുവതി പണം തട്ടിയെടുത്തതായും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 10 ന് ആപ്‌നോ ഘര്‍ റിസോര്‍ട്ടില്‍ തന്നോടു എത്തണമെന്നും വരുമ്പോള്‍ യുവതി 5 ലക്ഷം രൂപ തനിക്കു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. താന്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നുവെന്നു വിജയ് ജോളി പറഞ്ഞു.

'തന്റെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങള്‍. സംഭവം നടന്നുവെന്നു പറയുന്ന ദിവസം താന്‍ വിദേശത്തായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരികെ വന്നപ്പോഴാണ് യുവതിയും ഭര്‍ത്താവും കൂടി ഈ കാര്യം പറഞ്ഞു തന്റെ് കുടുംബത്തേയും കൂട്ടുകാരേയും ഭീകണിപ്പെടുത്തിയെന്ന വിവരം അറിഞ്ഞത്. തുടര്‍ന്നു ഫെബ്രുവരി 17 നു തന്നെ താന്‍ ദമ്പതികള്‍ക്കെതിരെ കേസ് നല്‍കിയെന്നും വിജയ് ജോളി പറഞ്ഞു.

എന്നാല്‍ താന്‍ പരാതി നല്‍കിയതിനു ശേഷമാണ് വിജയ് ജോളി തനിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തതെന്നു യുവതി നാരദാ ന്യൂസിനോടു പറഞ്ഞു. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു പൊലീസിനെ സ്വാധീനിച്ചു പരാതി നല്‍കിയ തീയതി തിരുത്തുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള പീഡനക്കേസ് പ്രക്ഷോഭം നയിച്ച വ്യക്തികൂടിയാണ് വിജയ് ജോളി.