രാജേഷ് പിള്ളയുടെ ട്രാഫിക് ഇനി പാഠപുസ്തകമാകും

കണ്ണൂർ സർവ്വകലാശാലയുടെ ബി എ മലയാളം കോഴ്സിലാണ് ട്രാഫിക്കിന്റെ തിരക്കഥ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുള്ളത്. എം ടിയുടെ പെരുംന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് എന്നീ സിനിമകളുടെ തിരക്കഥകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകങ്ങളാണ്. അതിന്റെയൊപ്പമാണ് ട്രാഫിക്ക് ഇടം പിടിച്ചിട്ടുള്ളത്.

രാജേഷ് പിള്ളയുടെ ട്രാഫിക് ഇനി പാഠപുസ്തകമാകും

മലയാളസിനിമയ്ക്ക് പുത്തനുണർവ്വ് നൽകിയ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന സിനിമ പാഠപുസ്തകമാകുന്നു. 2011 ഇൽ ഇറങ്ങിയ ട്രാഫിക് മലയാളം കാത്തിരുന്ന മാറ്റത്തിന് വഴിയൊരുക്കിയിരുന്നു. ഒരു വർഷം മുൻപ് സംവിധായകൻ മരണമടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സിനിമ ചർച്ചകളിൽ ഇടം പിടിച്ചു കൊണ്ടിരുന്നു.

കണ്ണൂർ സർവ്വകലാശാലയുടെ ബി എ മലയാളം കോഴ്സിലാണ് ട്രാഫിക്കിന്റെ തിരക്കഥ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുള്ളത്. എം ടിയുടെ പെരുംന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് എന്നീ സിനിമകളുടെ തിരക്കഥകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകങ്ങളാണ്. അതിന്റെയൊപ്പമാണ് ട്രാഫിക്ക് ഇടം പിടിച്ചിട്ടുള്ളത്.


കണ്ണൂർ സർവ്വകലാശാല യു ജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ജയചന്ദ്രൻ കീഴോത്ത് ആയിരുന്നു ആദ്യം ട്രാഫിക് പാഠപുസ്തകം ആക്കാനുള്ള ആശയം മുന്നോട്ട് വച്ചത്. രാജേഷ് പിള്ള ജീവിച്ചിരിക്കുമ്പോഴായിരുന്നു അത്. ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ട്രാഫിക് സിലബസിൽ ഉൾപ്പെടുത്താനുള്ള ആഗ്രഹം അദ്ധ്യാപകരും വിദ്യാർഥികളും പ്രകടിപ്പിച്ചിരുന്നതായി ജയചന്ദ്രൻ പറഞ്ഞു. സിനിമയിലെ ദൃശ്യങ്ങൾക്ക് പിന്നിലെ കാര്യങ്ങൾ അറിയുന്നതും പഠിക്കുന്നതും വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഎ മലയാളം വിദ്യാർഥികളുടെ ആറാം സെമസ്റ്ററിൽ അരങ്ങും പൊരുളും എന്ന വിഷയത്തിൽ ആയിരിക്കും ട്രാഫിക് പഠനത്തിനെത്തുക.