'ശരിയല്ലാത്ത' ഈ ചിത്രങ്ങള്‍ പഴയതാണ് എന്ന് ഖത്തര്‍ എയര്‍വേയ്സ്

അറബിക്ക് ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് എയര്‍വേയ്സ് ആദ്യം വിശദീകരണം നല്‍കിയത്. പിന്നീട് ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.

തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുന്ന തരത്തില്‍ അനുചിതമായ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിക്കുന്നതിന്നതിന്റെ വിശദീകരണവുമായി ഖത്തര്‍ എയര്‍വേയ്സ്. അറബിക്ക് ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് എയര്‍വേയ്സ് ആദ്യം വിശദീകരണം നല്‍കിയത്. പിന്നീട് ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.

തങ്ങളുടെ ജീവനക്കാര്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടുപേരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നതായി അറിയുന്നു. എന്നാല്‍ ഈ ചിത്രം വളരെ പഴയതാണ്. 2013 അവസാനത്തോടെയാണ് ഈ ചിത്രങ്ങള്‍ ആദ്യമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അപ്പോള്‍ തന്നെ കമ്പനി അന്വേഷണം നടത്തുകയും, ചിത്രത്തില്‍ കാണപ്പെടുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു.


പൊതുസമൂഹത്തില്‍ പാലിക്കേണ്ടതായ ചിട്ടവട്ടങ്ങള്‍ അറിയാത്തവരാണ് ഈ ജീവനക്കാര്‍ എന്ന തരത്തിലുള്ള സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. ഇപ്പോള്‍ ഈ ചിത്രം പ്രചരിക്കുന്നതിനാല്‍ നിലവിലെ ജീവനക്കാര്‍ക്ക് അതു വളരെ പ്രയാസമുണ്ടാക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതിനാലാണ് ഇപ്പോള്‍ ഒരു വിശദീകരണം നല്‍കുന്നത്.പ്രൊഫഷണലിസം പാലിക്കാനും, ഖത്തറിലെ നിയമങ്ങള്‍ അനുസരിക്കാനും ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാര്‍ ബാധ്യസ്ഥരാണ്. ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ എല്ലാവരും പ്രൊഫഷണല്‍ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നവരാണ് എന്നും ഖത്തര്‍ എയര്‍വേയ്സ് അവകാശപ്പെടുന്നു.

വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഇരിക്കുമ്പോള്‍, ഒരു പൈലറ്റും എയര്‍ഹോസ്റ്റസും കൂടിയുള്ള റൊമാന്റിക്‌ മൂഡിലുള്ള ഒരു സെല്‍ഫിയാണ് ചിത്രങ്ങളില്‍ ഒന്ന്. വിമാനം പറക്കുന്നതിടെ ഒറ്റയ്ക്ക് മാറിയിരുന്നു സെല്‍ഫി എടുക്കുന്ന എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് മറ്റൊന്ന്.

Read More >>