ക്രിമിനലുകളുടെ തന്ത്രം കൈക്കരുത്തുകൊണ്ട് പൊളിച്ച് പോലീസ്; പൾസർ സുനിയെ കോടതിയിൽ നിന്ന് തൂക്കിയെടുത്തത് പ്രത്യാഘാതം ഭയക്കാതെ...

സുനി കോടതിയ്ക്കുളളിൽ കടന്നവിവരമറിഞ്ഞ പോലീസ് സംഘം ഒരു പ്രത്യാഘാതത്തെയും ഭയക്കാതെ മിനിട്ടുകൾ കൊണ്ട് ഓപ്പറേഷൻ പൂർത്തിയാക്കി. കോടതിയ്ക്കുളളിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ ഒരു സംഘം അഭിഭാഷകർ ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

ക്രിമിനലുകളുടെ തന്ത്രം കൈക്കരുത്തുകൊണ്ട് പൊളിച്ച് പോലീസ്; പൾസർ സുനിയെ കോടതിയിൽ നിന്ന് തൂക്കിയെടുത്തത് പ്രത്യാഘാതം ഭയക്കാതെ...

പൾസർ സുനിയെയും വിജേഷിനെയും എറണാകുളം സിജെഎം കോടതിയ്ക്കുളളിൽ നിന്ന് തൂക്കിയെടുത്ത് സിനിമാസ്റ്റൈലിൽ ജീപ്പിലെറിഞ്ഞ കൊച്ചി സെൻട്രൽ എസ്ഐയും സംഘവും  തകർത്തത് പ്രതികൾക്ക് ബുദ്ധിഉപദേശിച്ചവരുടെ തന്ത്രം. പോലീസിന്റെ കൈയിൽ പെടാതെ നാലു ദിവസം കൂടി തളളി നീക്കാനുളള കുതന്ത്രമാണ് കൈക്കരുത്തുകൊണ്ട് പോലീസ് പൊളിച്ചത്. നടന്നത് നിയമാനുസൃതമാണോ എന്ന ചർച്ച കൊഴുക്കുമെങ്കിലും പ്രത്യാഘാതങ്ങളെ ഭയക്കാതെ പ്രതികളെ സ്റ്റേഷനിലെത്തിച്ച പൊലീസ് സംഘത്തിനാണ് ജനങ്ങളുടെ കൈയടി.

പ്രതികൾക്കു പിറകിൽ വമ്പന്മാരുണ്ട് എന്നതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ മുതൽ എറണാകുളം സിജെഎം കോടതിയിലെ നാടകീയമായ കീഴടങ്ങൽ വരെയുളള സംഭവങ്ങൾ. ബുദ്ധിഉപദേശിച്ചും ഒളിപ്പിച്ചും പ്രതികൾക്ക് നൽകിയ സഹായം അധികകാലം തുടരാനാവില്ലെന്നു കരുതിത്തന്നെയാവും സിജെഎം കോടതിയിൽ കീഴടങ്ങാനുളള തിരക്കഥയെഴുതിയതും.

സുനി കോടതിയ്ക്കുളളിൽ കടന്നവിവരമറിഞ്ഞ പോലീസ് സംഘം ഒരു പ്രത്യാഘാതത്തെയും ഭയക്കാതെ മിനിട്ടുകൾ കൊണ്ട് ഓപ്പറേഷൻ പൂർത്തിയാക്കി. കോടതിയ്ക്കുളളിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ ഒരു സംഘം അഭിഭാഷകർ ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

പോലീസിന്റെ ദേഹോപദ്രവത്തിൽ നിന്നു രക്ഷപെടാനാണ് പ്രതികൾ കോടതിയിൽ കീഴടങ്ങുന്നത്. കീഴടങ്ങുന്ന പ്രതിയെ കോടതി റിമാൻഡു ചെയ്യും. പിന്നീട് ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ അന്വേഷണ ഉദ്യോഗസ്ഥർക്കു വിട്ടുകിട്ടൂ. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് റിമാൻഡു പ്രതിയെ കസ്റ്റഡിയിലേൽപ്പിക്കുന്നത്. അങ്ങനെ കൈവശമെത്തുന്ന പ്രതികളെ പോലീസ് മുറയിൽ ചോദ്യം ചെയ്യുക എളുപ്പമല്ല.

റിമാൻഡു ചെയ്യപ്പെട്ടുവെങ്കിൽ തിങ്കളാഴ്ച കഴിഞ്ഞു മാത്രമേ സുനിയെയും വിജേഷിനെയും അന്വേഷണ ഉദ്യോഗസ്ഥർക്കു കിട്ടുമായിരുന്നുള്ളൂ. ആ കാലതാമസം ഒഴിവാക്കാൻ എന്തും വരട്ടെയെന്നു കരുതി ഇടപെടുകയായിരുന്നു പോലീസ്. കോടതിയിൽ കീഴടങ്ങിയ പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് ന്യായമാണോ എന്ന ചോദ്യങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുമെങ്കിലും നീക്കം അവസരോചിതമായിരുന്നുവെന്ന വിലയിരുത്തലിലാണ് ഭരണനേതൃത്വവും.

വരുംവരായ്കകളെ കൂസാതെ ഭയക്കാതെ ധൈര്യപൂർവം ഇടപെട്ടതു വഴി പോലീസിന് മുൻവിധികളില്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയുമെന്ന നേട്ടവുമുണ്ട്.

Read More >>