പള്‍സറിന്റെ അറസ്റ്റ്: മനുഷ്യാവകാശ പ്രവര്‍ത്തകരെ പരിഹസിച്ച് ബെന്യാമിന്‍

പള്‍സര്‍ സുനിയെ കോടതിയില്‍ കയറി അറസ്റ്റു ചെയ്തത് സംബന്ധിച്ചു എഴുത്തുകാരന്‍ ബെന്യാമിന് അഭിപ്രായമുണ്ട്.

പള്‍സറിന്റെ അറസ്റ്റ്: മനുഷ്യാവകാശ പ്രവര്‍ത്തകരെ പരിഹസിച്ച് ബെന്യാമിന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് പ്രതികരിച്ചവരെ പരിസഹിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍. കാപട്യം മാത്രം കൈമുതലായുള്ള ചില മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികള്‍ക്ക് വേണ്ടി നാവിട്ടടിക്കുന്ന നിഷ്പക്ഷമതികളും നമ്മുടെ ദേശത്തിന്റെ ശാപമാണെന്നു ബെന്ന്യാമിന്‍ പറഞ്ഞു. ജനം ഇനി വിചാരണ ചെയ്യേണ്ടത് ഈ സര്‍പ്പസന്തതികളെയാണെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.


കീഴടങ്ങാന്‍ എത്തിയ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിയ്ക്കുള്ളില്‍ നിന്നു ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തതു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കോടതിയില്‍ കയറി പ്രതിയെ പിടികൂടിയത് അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളുടെ ലംഘനമെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഏതുവിധേനയും പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസിന് അഭിനന്ദനങ്ങളും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പു മന്ത്രിയായ ഏകെ ബാലന്‍ തുടങ്ങിയവരുടെ അഭിപ്രായത്തിനു തുല്യമായ നിലപാട് ബെന്യാമിനും എടുത്തത്.