പള്‍സര്‍ സുനിയുടെ കാമുകി കസ്റ്റഡിയില്‍; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കാമുകിയുടെ കൂടെ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന് സുനില്‍ പോലീസിനോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ കാമുകി കസ്റ്റഡിയില്‍; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനിലിന്റെ കാമുകിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കാനാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പള്‍സര്‍ സുനിലിനേയു കൂട്ടുപ്രതി വിജഷിനേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹരജി ഇന്ന് ആലുവ കോടതി പരിഗണിക്കും. ഇരുവരേയും 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് പോലീസ് ഹരജി നല്‍കിയിട്ടുള്ളത്. പ്രതികളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെത്താനായി കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം.

അതേസമയം കാമുകിയുടെ കൂടെ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന് സുനില്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കടവന്ത്രയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ് സുനിലിന്റെ കാമുകി. ഇവരുമായി സുനിലിന് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നു.

Read More >>