ജാമ്യം തേടി പള്‍സര്‍ സുനി ഹൈക്കോടതിയില്‍; നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യം

കേസില്‍ കുടുക്കിയതാണെന്നും നിരപരാധികളാണെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ പറയുന്നു. ഇവര്‍ മൂന്നുപേരെയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നീതി ലഭ്യമാക്കണമെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ജാമ്യം തേടി പള്‍സര്‍ സുനി ഹൈക്കോടതിയില്‍; നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യം

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, ബിജീഷ്, മണികണ്ഠന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കുടുക്കിയതാണെന്നും നിരപരാധികളാണെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ പറയുന്നു. ഇവര്‍ മൂന്നുപേരെയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

നീതി ലഭ്യമാക്കണമെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.


കോടതി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പ്രതികൾ തന്നെ വന്നുകണ്ടിരുന്നെന്ന് സുനിയുടെ അഭിഭാഷകൻ അഡ്വ.ഇ സി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. പാസ്‌പോര്‍ട്ട്‌, ബൈൽഫോൺ എന്നിവ ഇവർ തന്നെ ഏൽപ്പിച്ചു. ഇവ കോടതിയിൽ സമർപ്പിച്ചെന്നും 376-വകുപ്പ് അനാവശ്യമായി ചുമത്തിയതാണെന്ന് പ്രതികൾ തന്നോടു പറഞ്ഞതായും അഭിഭാഷകന നാരദാന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് നടിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. പിന്നീട് നടിയുടെ വാഹനമോടിച്ചിരുന്ന മാർട്ടിനടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുനിയടക്കം മൂന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

ഇതിനിടെ ഇയാളെ പിടികൂടാനായി പൊലീസ് സംഘം എത്തുന്നതിനു തൊട്ടുമുമ്പ് പള്‍സര്‍ സുനി രക്ഷപെട്ടിരുന്നു. ഇന്നുരാവിലെ അമ്പലപ്പുഴയിലായിരുന്നു സംഭവം.

Read More >>