പള്‍സര്‍ സുനിയേയും വിജീഷിനേയും റിമാന്‍ഡ് ചെയ്തു

14 ദിവസത്തേക്കാണ് ഇരുവരേയും ആലുവ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ്‌ കസ്റ്റഡിയ്ക്കുള്ള അപേക്ഷ നാളെ പരിഗണിക്കും.

പള്‍സര്‍ സുനിയേയും വിജീഷിനേയും റിമാന്‍ഡ് ചെയ്തു

നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇരുവരേയും ആലുവ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പൊലീസ്‌  കസ്റ്റഡിയ്ക്കുള്ള അപേക്ഷ നാളെ പരിഗണിക്കും.

അതേസമയം, ഞാന്‍ നിങ്ങളിലേക്കു തന്നെ തിരിച്ചുവരുമെന്നും കസ്റ്റഡിയില്‍ നിന്നു മടങ്ങിവന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോടു പ്രതികരിച്ചു.


ഇന്നലെയാണ് ഇരുവരേയും എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ എറണാകുളം സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍. ഉച്ചയ്ക്ക് 1.10 നാണ് പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കോടതിയിലെത്തിയത്. കീഴടങ്ങാനെത്തിയ പ്രതികള്‍ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ പ്രതികള്‍ ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. പിന്നീട് മതില്‍ ചാടിക്കടന്നാണ് കോടതിയ്ക്കുള്ളിലെത്തിയത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു പ്രതികള്‍ എത്തിയത്.

Read More >>