ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആർഎസ്എസ് ആയുധപരിശീലനം തടയാൻ നിയമനിർമ്മാണവുമായി മുഖ്യമന്ത്രി: ബി​ജെ​പി നേ​താ​വ് കെ സു​രേ​ന്ദ്രന്റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ നി​യ​മ​ ന​ട​പ​ടി ആ​ലോ​ചി​ക്കുന്നു

ആര്‍എസ്എസിന്റെ ഭീഷണി വിലപ്പോവില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായിവിജയന്‍ നിയമസഭയില്‍. ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയുമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമനടപടി ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആർഎസ്എസ് ആയുധപരിശീലനം തടയാൻ നിയമനിർമ്മാണവുമായി മുഖ്യമന്ത്രി: ബി​ജെ​പി നേ​താ​വ് കെ സു​രേ​ന്ദ്രന്റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ നി​യ​മ​ ന​ട​പ​ടി ആ​ലോ​ചി​ക്കുന്നു

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​യു​ധ പ​രി​ശീ​ല​നം ത​ട​യു​മെ​ന്നും ഇ​തി​നാ​യി നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. ആ​ർ​എ​സ്എ​സി​ന്‍റെ ഭീ​ഷ​ണി വി​ല​പ്പോ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ നി​യ​മ​ ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ​രി​ട​ത്തും ത​ന്നെ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​ള്ള​ത് ഗീ​ർ​വാ​ണം മാ​ത്ര​മാ​ണെന്നു പിണറായി പരിഹസിച്ചു. കോൺഗ്രസിനെതിരെയും അ‌ദ്ദേഹം ആഞ്ഞടിച്ചു. ആ​ർ​എ​സ്എ​സു​മാ​യി സ​മ​ര​സ​പ്പെ​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. വി.​എം.​സു​ധീ​ര​നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും പ​റ​യു​ന്ന​ത് ഒ​രേ വാ​ച​ക​ങ്ങ​ളാ​ണ്- മുഖ്യമന്ത്രി പറഞ്ഞു.


ചില ന്യൂ​ന​പ​കക്ഷ വിഭാഗങ്ങളും ആർഎസ്എസിനൊപ്പം സം​സ്ഥാ​ന​ത്ത് വർഗീയ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അ​തി​നെ​യും ചെ​റു​ക്കു​മെ​ന്ന് മുഖ്യമന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉയർന്നുവരുന്ന ആ​ർ​എ​സ്എ​സി​നെ​തി​രെ​യു​ള്ള ഉ​പ​ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു​ള്ള​തി​നാ​ലും ബാ​ർ​കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളും ഇ​ന്ന് സ​ഭ​യി​ൽ ഉ​ന്ന​യി​ക്കപ്പെടുമെന്നത് കാ​ര​ണ​മാ​ണ് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.