അഭിപ്രായ സര്‍വേ ഫലം പുറത്തുവിടുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധം: തിര. കമ്മീഷന്‍

ഫെബ്രുവരി 4 രാവിലെ 7 മുതല്‍ മാര്‍ച്ച് 8 വൈകിട്ട് 5.30 വരെ പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.

അഭിപ്രായ സര്‍വേ ഫലം പുറത്തുവിടുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധം: തിര. കമ്മീഷന്‍

അഭിപ്രായ സര്‍വേ ഫലം പുറത്തുവിടുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ഉത്തര്‍പ്രദേശിലെ എക്‌സിറ്റ് പോള്‍ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 188ന്റെ പരിധിയില്‍ വരുന്ന കുറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യ ഇലക്ടറല്‍ ഓഫീസറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ ജനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് അവ പുറത്തുവിടുന്നതിന് നിരോധനം നിലവിലുള്ളത്. ഉത്തര്‍പ്രദേശില്‍ ഇനി ആറ് ഘട്ടം കൂടി വോട്ടെടുപ്പ് നടക്കാനുണ്ട്. ഫെബ്രുവരി 4 രാവിലെ 7 മുതല്‍ മാര്‍ച്ച് 8 വൈകിട്ട് 5.30 വരെ പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.