നടുവാസൽ ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു; പിന്തുണയറിയിച്ച് കമലഹാസൻ

ഹൈഡ്രോ കാർബൺ പദ്ധതി പൂർണ്ണമായും നിർത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടാണ് നാനാതുറകളിൽ നിന്നുമുള്ളവർ സമരം ചെയ്യുന്നത്. പദ്ധതി നടപ്പാക്കിയാല്‍ പ്രദേശത്തെ ജലസ്രോതസ്സുകൾ മുഴുവനായും നഷ്ടപ്പെടുമെന്നും മണ്ണിലെ വളക്കൂറ് ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഒരു പ്രയോജനവുമില്ലാത്ത നിലം ആയിരിക്കും പിന്നീട് അവശേഷിക്കുക.

നടുവാസൽ ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു; പിന്തുണയറിയിച്ച് കമലഹാസൻ

പുതുക്കോട്ടൈ ജില്ലയിലെ നടുവാസലിൽ ഹൈഡ്രോ കാർബൺ പ്രോജക്ട്‌ നടപ്പാക്കുന്നതിനെ എതിർത്ത് നാട്ടുകാർ നടത്തുന്ന സമരം രൂക്ഷമാകുന്നു. കഴിഞ്ഞ എട്ട് ദിവസങ്ങളായി താൽക്കാലിക പന്തലുകൾ കെട്ടിയാണ് ഇവര്‍ സമരം ചെയ്യുന്നത്. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിച്ചേരുന്നുണ്ട്.

ഹൈഡ്രോ കാർബൺ പദ്ധതി പൂർണ്ണമായും നിർത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടാണ് നാനാതുറകളിൽ നിന്നുമുള്ളവർ സമരം ചെയ്യുന്നത്. പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തെ ജലസ്രോതസ്സുകൾ മുഴുവനായും നഷ്ടപ്പെടുമെന്നും മണ്ണിലെ വളക്കൂറ് ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഒരു പ്രയോജനവുമില്ലാത്ത നിലം ആയിരിക്കും പിന്നീട് അവശേഷിക്കുക.


വടക്കാട്, കിരാമംഗലം, പുള്ളംവിടുതി തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നും ഉള്ളവരും നടുവാസൽ പദ്ധതിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലായാൽ കാംബക്കുടി, തിരുവാരങ്കുളം, പേരാവുരാണി തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന ഒരു ലക്ഷത്തോളം ജനങ്ങളാണ് ദുരിതത്തിലാകുക.

തമിഴ് സിനിമാതാരം കമലഹാസനും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കമൽ പദ്ധതിയോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

“ഭൂമിയിലെ പ്രകൃതിദത്തമായ വളവും പാവപ്പെട്ടവരുടെ ജീവിതപാലനവും നശിപ്പിക്കുന്ന ഏത് തീരുമാനവും തൽക്കാലത്തേയ്ക്ക് വലിയ വരുമാനം തരുമെങ്കിലും പിന്നീട് വലിയ നഷ്ടമാകും,” കമലഹാസൻ ട്വിറ്ററിൽ എഴുതി.