മാപ്പ്; ഇനി താന്‍ സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പുനല്‍കി പൃഥ്വിരാജ്

ചില സ്ത്രീവിരുദ്ധ സിനിമകളില്‍ ഞാനും അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. പക്വത കൈവരിക്കാത്ത സമയത്താണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളുടെ ഭാഗമായത്. ആ സിനിമകള്‍ നേടിത്തന്ന ഓരോ കൈയടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. തന്റെ സിനിമകളില്‍ താന്‍ ഒരിക്കലും സ്ത്രീകളെ മോശമാക്കാന്‍ അനുവദിക്കുകയില്ല. സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാനും ശ്രമിക്കില്ലെന്നും പൃഥ്വി ഉറപ്പുനല്‍കുന്നു.

മാപ്പ്; ഇനി താന്‍ സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പുനല്‍കി പൃഥ്വിരാജ്

ഇനി താന്‍ സ്ത്രീവിരുദ്ധത സിനിമകളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പുനല്‍കി നടന്‍ പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലും സിനിമകളിലും പുറത്തും നടന്മാര്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചുവരുന്നത് എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലുമാണ് വിഷയത്തില്‍ ഉറച്ച നിലപാടുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ആക്രമണത്തെ അതീജിവിച്ച് സിനിമയിലേക്കു തിരിച്ചുവരാനൊരുങ്ങുന്ന യുവനടിക്ക് ആശംസയും പിന്തുണയും അര്‍പ്പിച്ചും അവരുടെ ധൈര്യത്തെ അഭിനന്ദിച്ചുമാണ് പൃഥ്വിരാജ് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ അമ്മയ്ക്കും ഭാര്യക്കും ശേഷം താന്‍ വീണ്ടുമൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് പോസ്റ്റില്‍ കുറിച്ചു.

ചില സ്ത്രീവിരുദ്ധ സിനിമകളില്‍ ഞാനും അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. പക്വത കൈവരിക്കാത്ത സമയത്താണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചിത്രങ്ങളുടെ ഭാഗമായത്. ആ സിനിമകള്‍ നേടിത്തന്ന ഓരോ കൈയടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. തന്റെ സിനിമകളില്‍ താന്‍ ഒരിക്കലും സ്ത്രീകളെ മോശമാക്കാന്‍ അനുവദിക്കുകയില്ല. സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാനും ശ്രമിക്കില്ലെന്നും പൃഥ്വി ഉറപ്പുനല്‍കുന്നു.

ഇന്ന് തന്റെ പ്രിയ സുഹൃത്ത് തങ്ങളുടെ പുതിയ ചിത്രമായ 'ആദ'ത്തിന്റെ സെറ്റിലേക്ക് ഷൂട്ടിങ്ങിനായി വരികയാണെന്ന കാര്യവും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു. 'എന്റെ ജീവിതത്തില്‍ ഏറെ തീവ്രമായ ചില നിമിഷങ്ങള്‍ ഞാന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും അര്‍ത്ഥ പൂര്‍ണവും സങ്കീര്‍ണവുമായ സൃഷ്ടിയായ സ്ത്രീയുടെ ധൈര്യം കണ്ട നിമിഷങ്ങള്‍. പെട്ടന്ന് പാളം തെറ്റിയ ജീവിതത്തില്‍ നിന്ന് രണ്ട് ആണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കിയ അമ്മ മുതല്‍ പ്രസവമുറിയില്‍ ഒരു അനസ്തേഷ്യ പോലും ഇല്ലാതെ പ്രസവിക്കാന്‍ ഒരുങ്ങി, എന്റെ കൈ പിടിച്ചുകൊണ്ട് 'കുഴപ്പമൊന്നുമില്ല പൃഥ്വി' എന്നുപറഞ്ഞ ഭാര്യവരെ. ഞാന്‍ തിരിച്ചറിയുകയായിരുന്നു ഒരു സ്ത്രീയുടെ അഭാവത്തില്‍ ഞാന്‍ എത്രമാത്രം ദുര്‍ബലനാണെന്ന്'- പൃഥ്വി പറയുന്നു.

ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം. ജീവിതം ഇരുട്ടിലാവും എന്നുപേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്. അവളുടെ പ്രകാശം ഒരുപാടുപേര്‍ക്ക് വഴി കാട്ടുന്നതാകട്ടെ. ഇന്ന് അവള്‍ സംസാരിക്കാന്‍ പോകുന്നു. ഞാന്‍ എന്നും നിന്റെ ആരാധകനാണ്. സ്നേഹപൂര്‍വ്വം പൃഥ്വി എന്നു പറഞ്ഞാണ് പൃഥ്വിരാജ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>