മദ്യപിച്ച് പെണ്‍ഹോസ്റ്റലില്‍ താമസം; മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം

പത്തനംതിട്ട മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പല്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തമാസിക്കുന്നുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി എന്നീ സംഘടനകളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.

മദ്യപിച്ച് പെണ്‍ഹോസ്റ്റലില്‍ താമസം; മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരം

പത്തനംതിട്ട മുസലിയാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ജൂബിലിയന്റ് ജെ കിഴക്കേത്തോട്ടത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി എന്നീ സംഘടനകള്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

കോളേജ് പ്രിന്‍സിപ്പല്‍ മദ്യപിച്ചെത്തി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നും, ഇന്റേണല്‍ മാര്‍ക്ക് ലഭിക്കണമെങ്കില്‍ ലൈംഗികച്ചുവയോടെ അധ്യാപകരോട് സംസാരിക്കണം എന്നതാണ് ഇവിടുത്തെ പ്രധാന 'നിബന്ധനയെന്നും ചൂണ്ടിക്കാട്ടി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പൊലീസിലും യുവജന കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇക്കാര്യം നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. പുറത്താക്കിയ നാല് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ ജൂബിലിയന്റ് നാരദാന്യൂസിനോട് പ്രതികരിച്ചത്. വ്യക്തിവൈരാഗ്യമുള്ള വിദ്യാര്‍ത്ഥികളാണ് തനിക്കെതിരെ രംഗത്തെത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

കോളേജിനെതിരെ സര്‍വ്വകലാശാലയില്‍ പരാതിപ്പെട്ടാല്‍ എംജി യൂണിവേഴ്‌സിറ്റി പ്രൊ വിസിയായി ഷീനാ ഷുക്കൂര്‍ ഉള്ളതിനാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഏതു പരാതിയും കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് ഷീനാ ഷുക്കൂര്‍ പറയുന്നു. തന്റെ ബന്ധുക്കളാണ് കോളേജ് മാനേജ്‌മെന്റിലുള്ളതെന്ന് പറയുന്നത് തെറ്റാണെന്നും ഷീനവ്യക്തമാക്കി.

Read More >>