പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികന്‍ കുറ്റം സമ്മതിച്ചു; പോലീസ് തെളിവെടുപ്പ് തുടരുന്നു

പീഡനത്തിനിരയായി പ്രസവിച്ച പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികന്‍ കുറ്റം സമ്മതിച്ചു; പോലീസ് തെളിവെടുപ്പ് തുടരുന്നു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന്‍ കുറ്റം സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ. റോബിന്‍ വടക്കുംചേരിയാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. സമാനമായ സംഭവങ്ങള്‍ നേരത്തെ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ പ്രസവം മറച്ചുവെച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് വൈദികനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദികന്റെ പീഡനത്തില്‍ ഗര്‍ഭിണിയായ 16കാരി ഒരു മാസം മുമ്പ് പ്രസവിച്ചിരുന്നു. ആദ്യം പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ പെണ്‍കുട്ടി വിശദമായ ചോദ്യം ചെയ്യലിലാണ് വൈദികന്റെ പേര് പറഞ്ഞത്. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് വൈദികനെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.

Read More >>