പശ്ചിമബംഗാളില്‍ ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെയും ഗുണ്ടകളുടേയും ആക്രമണം; ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം

ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പലാശ് കുമാര്‍ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗുണ്ടാസംഘമാണ് യുവതിയെ ആക്രമിച്ചത്. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരുന്ന സമയം ഉച്ചഭാഷണിയിലൂടെ ഭക്തിഗാനം വച്ചതിനെതിരെ യുവതിയുടെ ബന്ധു അധികൃതരോടു പരാതിപ്പെട്ടതാണ് ബിജെപി നേതാവിനേയും സംഘത്തേയും പ്രകോപിപ്പിച്ചത്.

പശ്ചിമബംഗാളില്‍ ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെയും ഗുണ്ടകളുടേയും ആക്രമണം; ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം

പശ്ചിമ ബംഗാളില്‍ ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെ ആക്രമണം. ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം. ബംഗാളിലെ നാദിയ ജില്ലയില്‍ താന്‍തലയിലാണ് സംഭവം. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പലാശ് കുമാര്‍ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗുണ്ടാസംഘമാണ് യുവതിയെ ആക്രമിച്ചത്.

സംഭവത്തില്‍ പലാശ് കുമാറിനെയും മറ്റൊരാളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധുവിനെ മര്‍ദ്ദിക്കുന്നതു കണ്ടു രക്ഷിക്കാനെത്തിയപ്പോഴായിരുന്നു ഗര്‍ഭിണിക്കു നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരുന്ന സമയം ഉച്ചഭാഷണിയിലൂടെ ഭക്തിഗാനം വച്ചതിനെതിരെ യുവതിയുടെ ബന്ധു അധികൃതരോടു പരാതിപ്പെട്ടതാണ് ബിജെപി നേതാവിനേയും സംഘത്തേയും പ്രകോപിപ്പിച്ചത്. കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയാതെവന്നതോടെയാണ് ഇതിനെതിരെ ഇവര്‍ പരാതിപ്പെട്ടത്. എന്നാല്‍ പലാശ് കുമാറും ഇയാളുടെ ഗുണ്ടകളും ചേര്‍ന്ന് ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാനെത്തിയപ്പോഴാണ് ഗര്‍ഭിണിക്കും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടെയാണ് ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടത്.

Read More >>