നേവൽ അക്കാദമി മാലിന്യപ്രശ്നം: മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന തുടങ്ങി

രണ്ടു ദിവസം രാമന്തളിയിൽ ക്യാമ്പ് ചെയ്യുന്ന മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്‌ധസംഘം മാലിന്യ പ്ലാന്റുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും മലിനമായ കിണറുകൾ പരിശോധിക്കുകയും ചെയ്യും. നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കിണർവെള്ളത്തിൽ അപകടകരമായ അളവിൽ കോളിഫോമിക് ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിരുന്നു.

നേവൽ അക്കാദമി മാലിന്യപ്രശ്നം: മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന തുടങ്ങി

ഏഴിമല നാവിക അക്കാദമിയിൽ ജനവാസകേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച മാലിന്യപ്ലാന്റ് സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിദഗ്‌ധ സംഘം പരിശോധന തുടങ്ങി. മാലിന്യപ്ളാന്റിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെ കിണറുകളിലെത്തുകയും പ്രാദേശമാക ദുർഗന്ധം പരക്കുകയും ചെയ്തത് ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കെ സജീവൻ കഴിഞ്ഞ ദിവസം നേരിട്ട് സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനാരോഗ്യ സമിതി ഭാരവാഹികളുമായും ചെയർമാൻ ചർച്ച നടത്തി. ഇതിനെത്തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് ഓഫിസിലെ എൻവയോൺമെന്റ് എൻജിനീയർ മൃദുല കണ്ണൂർ ഓഫീസിലെ എൻവയോൺമെന്റ് എൻജിനീയർ എംഎൻ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം സ്ഥലത്തെത്തിയത്.

രണ്ടു ദിവസം രാമന്തളിയിൽ ക്യാമ്പ് ചെയ്യുന്ന സംഘം പ്ലാന്റുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും മലിനമായ കിണറുകൾ പരിശോധിക്കുകയും ചെയ്യും. നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കിണർവെള്ളത്തിൽ അപകടകരമായ അളവിൽ കോളിഫോമിക് ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിരുന്നു.

Read More >>