ഭക്ഷണം വൈകിയതിന് പി സി ജോര്‍ജ്ജ് തന്നെ മര്‍ദ്ദിച്ചെന്ന കുടുംബശ്രീ ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം വൈകിയെന്നാരോപിച്ച് കുടുംബശ്രീ കഫേ ജീവനക്കാരനെ പിസി ജോര്‍ജ് എംഎല്‍എ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ പിഎ സണ്ണി ചീത്ത വിളിക്കുകയും ചെയ്തുവെന്നായിരുന്നു മനുവിന്റെ പരാതി.

ഭക്ഷണം വൈകിയതിന് പി സി ജോര്‍ജ്ജ് തന്നെ മര്‍ദ്ദിച്ചെന്ന കുടുംബശ്രീ ജീവനക്കാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഭക്ഷണം വൈകിയതിന് പി സി ജോര്‍ജ്ജ് എം.എല്‍.എയും പ്രൈവറ്റ് സെക്രട്ടറിയും തന്നെ മര്‍ദ്ദിച്ചെന്ന് കുടുംബശ്രീ ജീവനക്കാരന്റെ പരാതി. കഫേ കുടുംബശ്രീ ജീവനക്കാരന്‍ മനുവിന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് പി.സ് ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നുച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം വൈകിയെന്നാരോപിച്ച് കുടുംബശ്രീ കഫേ ജീവനക്കാരനെ പിസി ജോര്‍ജ് എംഎല്‍എ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ പിഎ സണ്ണി ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.


ഭക്ഷണം വൈകിയതോടെ എം.എല്‍.എ തന്നെ രൂക്ഷമായി ശകാരിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഒപ്പം എം.എല്‍.എയുടെ പി.എ സണ്ണിയും ഉണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ തനിക്കു പരിക്കേറ്റു എന്നുള്ളതിന് തെളിവായി കണ്ണിനും ചുണ്ടിനും മുറിവേറ്റതിന്റെ പാടുകള്‍ മനു മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു.

എന്നാല്‍, ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരന്‍ തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും അതിനാല്‍ അല്പം ഉറക്കെ സംസാരിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നുമായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം.