ദിലീപിന്റെ പേര് നടി പറഞ്ഞിട്ടില്ല; നടിയുടെ ക്വട്ടേഷനെന്ന് വിശ്വസിച്ചിട്ടുമില്ല

ദിലീപിന്റെ പേര് നടി പറഞ്ഞിട്ടില്ല; അക്രമിക്കപ്പെട്ട മറ്റു നടിമാര്‍ ആരൊക്കെയെന്ന് സുനി വ്യക്തമാക്കിയേക്കും. നടിയെ ആക്രമിച്ചതിനു പിന്നിൽ ദിലീപാണെന്ന് നടന്റെ പേര് പറയാതെ മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ച വാർത്തകളിൽ സൂചന നൽകിയിരുന്നു. എന്നാൽ നടിക്ക് ദിലീപിനെ സംശയമില്ലെന്നും. ക്വട്ടേഷന് പിന്നിൽ മറ്റൊരു നടിയാണെന്ന് വിശ്വസിക്കുന്നുമില്ലെന്നാണ് വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് നാരദാന്യൂസിന് ലഭിച്ച വിവരം.

ദിലീപിന്റെ പേര് നടി പറഞ്ഞിട്ടില്ല; നടിയുടെ ക്വട്ടേഷനെന്ന് വിശ്വസിച്ചിട്ടുമില്ല

ദിലീപിന്റെ പേര് അക്രമിക്കപ്പെട്ട നടി പൊലീസിനോട് പറഞ്ഞിട്ടില്ല. നടി ദിലീപിന്റെ പേര് പറഞ്ഞു എന്ന നിലയില്‍ നടക്കുന്നത് വ്യാജ ആരോപണം. അക്രമത്തിനിടയില്‍ ഒരു നടിയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി ആവര്‍ത്തിച്ചിരുന്നു, എങ്കിലും നടി അത് വിശ്വസിച്ചിട്ടില്ല- പൊലീസിന്റെ ചോദ്യം ചെയ്യലിന് ആലുവയില്‍ വിധേയനാകുന്ന പള്‍സര്‍ സുനി വ്യക്തമാക്കേണ്ടത് മുന്‍പ് ആരെയെല്ലാം ഇത്തരത്തില്‍ അക്രമിച്ചു പണം തട്ടി എന്ന വിവരമാണ്.

കേസില്‍ സുനിയെ നിയന്ത്രിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അതു അവന്‍ പറയട്ടെ എന്നതായിരുന്നു നടിയുടെ നിലപാട്. മറ്റൊരു നടിയുടെ ക്വട്ടേഷനാണെന്നും നടി പറഞ്ഞിട്ടില്ല. പൊലീസിനോട് നടി ആവശ്യപ്പെട്ടത് സുനിയെ പിടികൂടണം എന്നു തന്നെയാണ്. സുനിയുടേതല്ലാതെ മറ്റൊരു പേരും പറഞ്ഞിട്ടുമില്ല. ഇത്തരം ഒരു കേസ് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് എന്തുണ്ടായാലും കുഴപ്പമില്ല, പള്‍സര്‍ സുനിയെ പിടികൂടണം എന്ന തീരുമാനത്തില്‍ നടി ഉറച്ചു നില്‍ക്കുകയായിരുന്നു.


മുഖ്യമന്ത്രിയോടടക്കം ആവശ്യപ്പെട്ടതും സുനിയെ പിടികൂടണം എന്നു തന്നെ. സമാനമായ രണ്ട് ബ്ലാക്ക് മെയിലിങ്ങുകള്‍ സുനി നടത്തിയിട്ടുണ്ടത്രേ. വേറെ രണ്ട് നടിമാരെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി വിജയിച്ച അതേ ഫോര്‍മുലയാണ് ഇത്തവണയും പയറ്റിയത്. സുനിയെ ചോദ്യം ചെയ്യുമ്പോള്‍ വേറെ ആരെയൊക്കെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്നു മനസിലാകുകയുള്ളു.

മാനഹാനി ഉണ്ടാകും എന്നു ഭയന്ന് ആവശ്യപ്പെട്ട പണം ഇവര്‍ കൊടുത്തു എന്നാണ് അറിവ്. മേനക സുരേഷ് കുമാറിനെ തട്ടിക്കൊണ്ടു പോയി സമാനമായ അക്രമണം നടത്താന്‍ ശ്രമിച്ചതു സംബന്ധിച്ച് നിലവില്‍ കേസുണ്ട്. അതിലും സുനി പ്രതിയാകും. മറ്റു നടികളെ അക്രമിച്ച സംഭവം തെളിഞ്ഞാല്‍ അതും കേസാകും.

നടിയോട് ശത്രുതയുള്ള നടനാണ് പൾസർ സുനിക്ക് പിന്നിലെന്ന തരത്തിൽ  മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരണങ്ങൾ ഉണ്ടായിരുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം  പ്രമുഖ നടനെന്നും സൂപ്പർസ്റ്റാറെന്നുമാണ് റിപ്പോർട്ട് ചെയ്തത്. ദിലീപിന്റെ പേര് പറയാതെയായിരുന്നു വാർത്തകളെങ്കിലും സംഭവത്തിന് പിന്നിൽ ദിലീപാണെന്ന സൂചനകളായിരുന്നു അതിലെല്ലാം.

തന്നെ പോലീസ് ചോദ്യം ചെയ്തെന്ന പത്രവാർത്തകൾ ദിലീപ് തന്നെ രംഗത്തെത്തി നിഷേധിക്കുകയായിരുന്നു. കെ പി എ സി ലളിതയുടെ മകനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ പേരും ഇതിനിടയിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നും തെറ്റിദ്ധാരണ പരത്തിയ മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.

സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന സുനി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ. സുനിയും സംഘവും ഇത്തരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങിലൂടെ എത്ര രൂപ ഇതുവരെ നേടിയെന്നും ഇരകളാരൊക്കെ എന്നും വ്യക്തമാകേണ്ടിയിരിക്കുന്നു.

Read More >>