മനോരോഗിയായ ദലിത് യുവാവിനു നേരെ പൊലീസ് അതിക്രമം; ക്രൂരമര്‍ദ്ദനത്തിനിരയായ വിനോദ് ആശുപത്രിയില്‍

ഈ മാസം 22നാണ് സംഭവം. രാത്രി വീട്ടിലെത്തിയ പൊലീസ് സംഘം കടുത്ത മനോരോഗാവസ്ഥയില്‍ നില്‍ക്കുകയായിരുന്ന വിനോദിനെ ബലം പ്രയോഗിച്ച് പോത്തന്‍കോട് സ്റ്റേഷനിലേക്കു കൊണ്ടുപോയ പൊലീസുകാര്‍ തുടര്‍ന്ന്‌ ക്രൂരമര്‍ദ്ദനമുറകള്‍ക്കു വിധേയമാക്കുകയായിരുന്നു. പിറകേ സ്റ്റേഷനിലെത്തിയ വൃദ്ധമാതാവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാര്‍ രാത്രി ഒരുമണിയോടെ സ്റ്റേഷനില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. പരിക്കേറ്റ വിനോദ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നാലു ദിവസമായി ഇവിടെ ചികിത്സയിലാണ് വിനോദ്.

മനോരോഗിയായ ദലിത് യുവാവിനു നേരെ പൊലീസ് അതിക്രമം; ക്രൂരമര്‍ദ്ദനത്തിനിരയായ വിനോദ് ആശുപത്രിയില്‍

മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ച മനോരോഗിയായ ദലിത് യുവാവിന് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. പോത്തന്‍കോട് സ്വദേശിയായ വിനോദിനാണ് മര്‍ദനമേറ്റത്. ഈമാസം 17നാണ് സംഭവം. അന്നേ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് പണം കടം വാങ്ങാനായി ഇറങ്ങിയപ്പോള്‍ ഒരു റിട്ട. പൊലീസുകാരനും സംഘവും വിനോദിനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.

നിലവിളി കേട്ട് ഇറങ്ങിയ മാതാവിന്റെയും സഹോദരിയുടെയും മുന്നിലിട്ടും വിനോദിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനോട് ഫെബ്രുവരി 20ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവാവിന് മര്‍ദ്ദനമേറ്റെന്നു മനസ്സിലായിട്ടും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല.


രോഗം മൂര്‍ഛിച്ചതിനാല്‍ വിനോദിന് അന്ന് സ്റ്റേഷനിലേക്കു പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 22ന് രാത്രി വീട്ടിലെത്തിയ പൊലീസ് സംഘം കടുത്ത മനോരോഗാവസ്ഥയില്‍ നില്‍ക്കുകയായിരുന്ന വിനോദിനെ ബലം പ്രയോഗിച്ച് പോത്തന്‍കോട് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു പിറകേ സ്റ്റേഷനിലെത്തിയ വൃദ്ധമാതാവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാര്‍ രാത്രി ഒരുമണിയോടെ സ്റ്റേഷനില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

ഉച്ചക്ക് 12 മണിവരെ പൊലീസ് സ്റ്റേഷനില്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും വിനോദ് ഇരയായി. തുടര്‍ന്ന് വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങി പൊലീസ് സ്റ്റേഷനില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. പരിക്കേറ്റ വിനോദ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നാലു ദിവസമായി ഇവിടെ ചികിത്സയിലാണ് വിനോദ്. എഴുന്നേറ്റുനില്‍ക്കാനോ പരസഹായമില്ലാതെ ഒരടിപോലും നടക്കാനോ കഴിയാത്ത അവസ്ഥയിലാണ് മനോരോഗികൂടിയായ ഈ യുവാവ്.

Read More >>