മോദി മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നയാള്‍; മന്‍മോഹന്‍ സിംഗിനെതിരായ റെയിന്‍കോട്ട് പരാമര്‍ശത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ മോദി നടത്തിയ മഴക്കോട്ട് പരമാര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മോദി മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നയാള്‍; മന്‍മോഹന്‍ സിംഗിനെതിരായ റെയിന്‍കോട്ട് പരാമര്‍ശത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി

മന്‍മോഹന്‍ സിംഗിനെതിരായ റെയിന്‍കോട്ട് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എപ്പോഴും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയാണ് മോദിയുടെ വിനോദം. ജാതകം വായിക്കാനും ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും ഇഷ്ടപ്പെടുന്ന ആളാണ് മോദിയെന്ന് തനിക്കറിയാമെന്നും രാഹുല്‍ പരിഹസിച്ചു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.


പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ജോലി നിര്‍വ്വഹിക്കുക എന്നതാണ് പ്രധാന ജോലി എന്ന കാര്യം അദ്ദേഹം മറക്കുന്നു. കുളിമുറിയിലെ ഒളിഞ്ഞുനോട്ടം ഒഴിവ് സമയങ്ങളില്‍ പോരേയെന്നും രാഹുല്‍ ചോദിച്ചു.

ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാരിനെ നയിച്ചിട്ടു പോലും മന്‍മോഹന്‍ സിംഗിനു നേരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല. മഴക്കോട്ടിട്ട് കുളിമുറിയില്‍ കുളിക്കാന്‍ ഡോക്ടര്‍ സാബിന് മാത്രമേ അറിയൂ എന്നുമായിരുന്നു മോദി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് നേതാക്കളുടെ ജാതകം തങ്ങളുടെ കൈവശമുണ്ടെന്നും മോദി പറഞ്ഞിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. മുമ്പ് കറന്‍സി നിരോധനം സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയും ആണെന്ന് മന്‍മോഹന്‍ സിംഗ് മോദിയെ രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു.