പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി; പ്രൊഫ. ഖാദർ മൊയ്തീൻ പുതിയ ദേശീയ അധ്യക്ഷൻ

മുസ്ലിംലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് കേന്ദ്രനേതൃത്വത്തിലുണ്ടായ ഒഴിവുകൾ നികത്താനായി ചെന്നൈയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി; പ്രൊഫ. ഖാദർ മൊയ്തീൻ പുതിയ ദേശീയ അധ്യക്ഷൻ

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. പ്രൊഫ. ഖാദർ മൊയ്തീനാണ് പുതിയ ദേശീയ അധ്യക്ഷൻ. ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് കേന്ദ്രനേതൃത്വത്തിലുണ്ടായ ഒഴിവുകൾ നികത്താനായി
ചെന്നൈയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവിൽ ആണ് തീരുമാനം ഉണ്ടായത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി അധ്യക്ഷൻ. ഇ ടി മുഹമ്മദ് ബഷീറിനെ ഓർഗനൈസിങ്‌ സെക്രട്ടറിയായും പി വി അബ്ദുൽ വഹാബിനെ ട്രഷററായും തിരഞ്ഞെടുത്തു.

ഇ അഹമ്മദിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ ദേശീയ രാഷ്ട്രീയത്തിൽ കൈക്കൊള്ളേണ്ട നയങ്ങളെക്കുറിച്ചുള്ള തീരുമാനമുണ്ടാകും.

Read More >>