നടിക്കെതിരായ ആക്രമണം: ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; പറഞ്ഞത് ഗൂഢാലോചന ഇല്ലെന്ന പത്രവാർത്തയെക്കുറിച്ച്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. കേസിന്റെ അന്വേഷണഗതിയെ ബാധിക്കാവുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്ന് വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.

നടിക്കെതിരായ ആക്രമണം: ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; പറഞ്ഞത് ഗൂഢാലോചന ഇല്ലെന്ന പത്രവാർത്തയെക്കുറിച്ച്

നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് സ്റ്റേജില്‍ തനിക്ക് കിട്ടിയ പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് കണ്ടിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണത്തിന് പുറപ്പെടരുതെന്നും താന്‍ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെ പോലൊരാള്‍ കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പറഞ്ഞത്
Image result for pinarayi vijayanഞാന്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ല. ഈ രമേശ് ചെന്നിത്തലയെ പോലൊയൊരാള്, കാള പെറ്റൂന്ന് കേട്ടപ്പോള്‍ കയറെടുക്കാന്‍ പാടില്ലായിരുന്നു. എന്താണ് സംഭവിച്ചത്. ഞാന്‍ ദീപികയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. അന്ന് സ്റ്റേജില്‍ എനിക്കൊരു പത്രം കിട്ടുന്നു. ആ പത്രത്തില്‍ ഗൂഢാലോചന ഇല്ല എന്ന് പറഞ്ഞാതായിട്ട് റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പറഞ്ഞു, ഇങ്ങനെയൊരു റിപ്പോര്‍ട്ട് കാണുന്നു. എനിക്ക് ഔദ്യോഗികമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയല്ല, ഇങ്ങനെയൊരു റിപ്പോര്‍ട്ട് കാണുന്നുണ്ട്. പക്ഷെ നിങ്ങള്‍, ആര്, മാധ്യമങ്ങള്‍...മാധ്യമങ്ങള്‍ ഗൂഢാലോചനെക്കുറിച്ച് അന്വേഷണത്തിന് പുറപ്പെടരുത്. ആ ഭാഗം ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ... പൊലീസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും. ഇപ്പോള്‍ എല്ലാവരേയും പിടികിട്ടി കഴിഞ്ഞിട്ടുണ്ട്. പിടികിട്ടിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ അവര്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരും- ഇതാണ് ഞാന്‍ പറഞ്ഞത്.

ഈ മാസം 24ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്
ചിലരുടെ പേര് സൂചിപ്പിക്കുക. ആ ഒരു നടനെപ്പറ്റി വന്നു. ആ നടന്റെ പിന്നാലെ പൊലീസുണ്ട്. വീട്ടില് പൊലീസെത്തി. ചോദ്യം ചെയ്തു. എല്ലാം നുണകളാണ്. സിനിമാലോകവുമായി ബന്ധപ്പെട്ട്, അനാവശ്യമായൊരു ചിത്രം സൃഷ്ടിക്കാന്‍ എന്തിനാണ് ഒരു ശ്രമം നടന്നത്. മനസ്സിലാക്കിയിടത്തോളം ഈ പറയുന്ന പ്രധാനപ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസ്സില്‍ ഉയര്‍ന്നുവന്നൊരു സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്‍പ്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. മറ്റെന്തെങ്കതിലും സൂചനകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ വഴിക്ക് പൊലീസ് പോകും. സാധാരണ നിലയ്ക്ക് ഒരു തെറ്റും ചെയ്യാത്ത, ഇതേവരെ തെറ്റു ചെയ്തുവെന്ന് യാതൊരു തരത്തിലും ആര്‍ക്കും പറയാന്‍ പറ്റാത്ത ആളേയോ ആളുകളേയോ കുറ്റവാളിയും കുറ്റവാളികളായും ചിത്രീകരിക്കുന്ന രീതി ചില മാധ്യമങ്ങളെങ്കിലും സ്വീകരിക്കുന്നത് ശരിയാണോ?

പ്രധാന പ്രതി പിടിയിലായി 48 മണിക്കൂറിനകം മുഖ്യമന്ത്രി നടത്തിയ പ്രതികരണം കേസ് അട്ടിമറിക്കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സിപിഐ നേതാക്കളും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന വാദം പ്രതിഭാഗം അഭിഭാഷന്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Read More >>