സംഘപരിവാര്‍ ഭീഷണിക്കിടെ പിണറായി ഇന്ന് മംഗളുരുവില്‍; കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി യാത്ര തിരിച്ചു

മലബാര്‍ എക്‌സ്പ്രസിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ യാത്ര തിരിച്ചത്.

സംഘപരിവാര്‍ ഭീഷണിക്കിടെ പിണറായി ഇന്ന് മംഗളുരുവില്‍; കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി യാത്ര തിരിച്ചു

സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളുരുവിലേക്ക് യാത്ര തിരിച്ചു. കണ്ണൂരില്‍ നിന്നാണ് അദ്ദേഹം മലബാര്‍ എക്‌സ്പ്രസില്‍ മംഗളുരുവിലേക്ക് യാത്ര തിരിച്ചത്. കനത്ത സുരക്ഷയാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ മംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംഘപരിവാര്‍ സംഘടനകള്‍ നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11ന് വാര്‍ത്താഭാരതി ദിനപ്പത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മാണണോദ്ഘാടനം നിര്‍വഹിക്കുന്ന അദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനം ചെയ്യും.

ഇന്ന് രാവിലെ ആറ് മുതല്‍ ഞായര്‍ വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. എന്നാല്‍ പിണറായി പങ്കെടുക്കുന്ന പരിപാടികളെ നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കി. സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡിയും മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കും.

Read More >>