ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമാ രംഗത്തു വര്‍ദ്ധിക്കുന്നു; ക്രിമിനലുകളെതുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പമുണ്ട്: മുഖ്യമന്ത്രി

സിനിമാ രംഗത്ത് ആളുകളെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമാ രംഗത്തു വര്‍ദ്ധിക്കുന്നു; ക്രിമിനലുകളെതുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പമുണ്ട്: മുഖ്യമന്ത്രി

സിനിമ രംഗത്തെ ക്രിമിനല്‍ ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമാ രംഗത്ത് വര്‍ധിക്കുന്നുവെന്നും സിനിമാ രംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ തലശേരിയില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമാ രംഗത്ത് ആളുകളെ തെരഞ്ഞെടുക്കുന്നവര്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലോഞ്ചിന് തലശേരിയില്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങളെപ്പറ്റി പ്രതികരിച്ചത്.