സംഘപരിവാർ ഭീഷണിക്കിടെ പിണറായി വിജയൻ മംഗളുരുവിലെത്തി; നഗരത്തിൽ നിരോധനാജ്ഞ; പൊലീസ് കനത്ത ജാഗ്രതയിൽ

നാലായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ പൊലീസ് കമീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറുമുതല്‍ ഞായറാഴ്ച വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മതസൗഹാർദ്ദ റാലിയെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഘപരിവാർ ഭീഷണിക്കിടെ പിണറായി വിജയൻ മംഗളുരുവിലെത്തി; നഗരത്തിൽ നിരോധനാജ്ഞ; പൊലീസ് കനത്ത ജാഗ്രതയിൽ

തടയുമെന്ന സംഘപരിവാർ ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളുരുവിലെത്തി. പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് പിണറായിക്ക് റെയിൽവെസ്റ്റേഷനിൽ സ്വീകരണം നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മതസൗഹാർദ്ദ മുദ്രാവാക്യങ്ങളുയർത്തി സിപിഐഎം കർണാടക ഘടകം സംഘടിപ്പിക്കുന്ന 'കരാവലി സൗഹാർദ്ദ റാലി' നടക്കും തുടർന്ന് മൂന്നരയോടെ നെഹ്‌റു മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പിണറായി സംസാരിക്കും.

ഇതിനിടെ കന്നഡ ദിനപത്രമായ വാർത്താ ഭാരതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിലും പിണറായി പങ്കെടുക്കും. സിപിഐഎം ഓഫിസുകൾക്കും റാലിയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകൾക്കും നേരെ കനത്ത അക്രമമാണ് അവസാനമണിക്കൂറുകളിൽ അരങ്ങേറിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.