ജയലളിതയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കും

ഈ വർഷം ഫെബ്രുവരി 14-ലെ സുപ്രീം കോടതിയുടെ വിധിയാണ് രണ്ട് ഹർജികളും അടിസ്ഥാനമാക്കിയിട്ടുള്ളത്. സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ മൂന്ന് കൂട്ടാളികളും – വി കെ ശശികല, ഇളവരശി, വി എൻ സുധാകരൻ - കുറ്റക്കാരാണെന്നായിരുന്നു വിധി.

ജയലളിതയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കും

തമിഴ് ‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങൾ സർക്കാർ ഓഫീസുകളിൽ ക്ഷേമപദ്ധതികളിൽ നിന്നും നീക്കണമെന്ന രണ്ട് പൊതുതാല്പര്യഹർജികൾ മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് ഹുളുവാഡി രമേഷ്, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് ഹർജികൾ പരിഗണിക്കും.

സുപ്രീം കോടതിയുടെ 14 ഫെബ്രുവരി 2017 ലെ വിധിയാണ് രണ്ട് ഹർജികളും അടിസ്ഥാനമാക്കിയിട്ടുള്ളത്. സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ മൂന്ന് കൂട്ടാളികളും – വി കെ ശശികല, ഇളവരശി, വി എൻ സുധാകരൻ - കുറ്റക്കാരാണെന്നായിരുന്നു വിധി.


ഡിഎംകെ നേതാവ് ജെ അൻപഴകൻ നൽകിയ ഒരു ഹർജിയും പാട്ടാളി മക്കൾ കച്ചിറയുടെ അഡ്വക്കേറ്റ് കെ ബാലുവുമാണ് ഹർജിക്കാർ. ബാലുവിന്റെ ഹർജിയാണ് ആദ്യത്തേതെങ്കിലും അഡീഷണൽ സോളിസിറ്റർ ജനറൽ പി വിൽസൻ പുതിയ ഹർജി ചൂണ്ടിക്കാണിക്കുകയും രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി തീരുമാനിക്കുകയുമായിരുന്നു.

അഡ്വ. ബാലുവിന്റെ ഹർജിയിൽ ജയലളിതയുടെ ചിത്രങ്ങൾ സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്നത് വിലക്കണമെന്നും ക്ഷേമപദ്ധതികളിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. പൊതുധനം ഉപയോഗിച്ച് ജയലളിതയ്ക്ക് സ്മാരകം പണിയരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജയലളിതയ്ക്കെതിരേയുള്ള കുറ്റങ്ങൾ സുപ്രീം കോടതി ശരിവെച്ച പശ്ചാത്തലത്തിൽ ആണ് ഈ ആവശ്യങ്ങൾ.