ഫേസ്ബുക്ക്/വാട്ട്സ് ആപ്പ് കോളുകൾക്ക് നിയന്ത്രണം വേണമെന്ന് പൊതുതാല്പര്യഹർജി

ഫേസ്ബുക്കിന്റേയും വാട്ട്സ് ആപ്പിന്റേയും നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്കും പൊതുസ്വത്തിനും ഭീഷണിയാണെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക്/വാട്ട്സ് ആപ്പ് കോളുകൾക്ക് നിയന്ത്രണം വേണമെന്ന് പൊതുതാല്പര്യഹർജി

ഫേസ്ബുക്കിലൂടെയും വാട്ട്സ് ആപ്പിലൂടെയും ഉള്ള കോൾ സേവനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചു. സർക്കാരിനോട് ഇക്കാര്യത്തിൽ മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് സംഗീത ധിൻ ഗ്ര സേയ്ഗാളും ചേർന്ന ബഞ്ച് ആണ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ചകൾക്കുള്ളിൽ മറുപടി നൽകണമെന്ന് ബഞ്ച് നിർദ്ദേശിച്ചു. മേയ് 3 ന് പരാതി വീണ്ടും പരിഗണിക്കും.

വി ഡി മൂർത്തി എന്നയാളാണ് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് കോളുകൾക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ടെലികോം സേവനങ്ങൾ നൽകുന്നവരെപ്പോലെത്തന്നെ ഫേസ്ബുക്കിനും വാട്ട്സ് ആപ്പിനും നിയന്ത്രണങ്ങൾ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഫേസ്ബുക്കിന്റേയും വാട്ട്സ് ആപ്പിന്റേയും നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്കും പൊതുസ്വത്തിനും ഭീഷണിയാണെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.