പളനിസാമിയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

വ്യാഴാഴ്ച ജസ്റ്റിസ് ഹുലുവാഡി രമേഷ്, ജസ്റ്റിസ് അനിത സുമത് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിനാണു ഹർജി സമർപ്പിച്ചതു. ഉച്ച കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നാണു അറിയുന്നതു.

പളനിസാമിയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

എടപ്പാടി പളനിസാമി തമിഴ് ‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. അഡ്വക്കേറ്റ് എൻ ജോതി ആണു ഹർജി നൽകിയതു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ വക്കീൽ ആയി വളരെക്കാലം ജോലി ചെയ്തിരുന്ന ആളാണു ജോതി. അണ്ണാ ഡിഎംകെയുടെ അംഗമെന്ന നിലയിൽ രാജ്യസഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു. പിന്നീട് അദ്ദേഹം ഡി എം കെയിലേയ്ക്കു മാറി.

വ്യാഴാഴ്ച ജസ്റ്റിസ് ഹുലുവാഡി രമേഷ്, ജസ്റ്റിസ് അനിത സുമത് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചിനാണു ഹർജി സമർപ്പിച്ചതു. ഉച്ച കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നാണു അറിയുന്നതു.

സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്കെതിരേയുള്ള വിധി സുപ്രീം കോടതി ശരി വച്ചതിനു ശേഷം പളനിസാമിയെ ആയിരുന്നു നേതാവായി തെരഞ്ഞെടുത്തതു. ഗവർണർ വിദ്യാസാഗർ പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു.