നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്, വെറും ഒരു രൂപയ്ക്ക്; ഡാറ്റ ബ്രോക്കർമാർ സേവനത്തിനുണ്ട്

വ്യക്തിവിവരങ്ങളുടെ വിപുലമായ ശേഖരമാണ് അവർ കാഴ്ചവയ്ക്കുന്നത്. ഉയർന്ന വരുമാനമുള്ളവർ, മാസശമ്പളക്കാർ, ക്രെഡിറ്റ് കാർഡ് ഉള്ളവർ, കാർ ഉള്ളവർ, ജോലിയിൽ നിന്നും വിരമിച്ച സ്ത്രീകൾ എന്നിങ്ങനെ പോകുന്നു പട്ടിക.

നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്, വെറും ഒരു രൂപയ്ക്ക്; ഡാറ്റ ബ്രോക്കർമാർ സേവനത്തിനുണ്ട്

നിങ്ങളുടെ വ്യക്തിവിവരങ്ങൾക്ക് നിങ്ങൾ എന്ത് വിലയാണിടുക? എത്രയായാലും ഡാറ്റ ബ്രോക്കർമാർക്ക് അവരുടെ വിലവിവരപ്പട്ടിക ഉണ്ട്. നിങ്ങളുടെ മേൽ ‌വിലാസം, ഫോൺ നമ്പർ, പ്രായം, വരുമാനം, തൊഴിൽ എന്നു തുടങ്ങി എന്ത് വിവരവും അവരുടെ കൈയ്യിൽ വിൽപ്പനയ്ക്കുണ്ട്. അതും വെറും ഒരു രൂപയ്ക്ക്!

ഇക്കണോമിക് ടൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഡാറ്റ ബ്രോക്കർമാരുടെ സജീവമായ വിപണിയാണ്. ഹൈദരാബാദിലും ബംഗാളുരുവിലും ഡൽഹിയിലുമെല്ലാം ഒരു ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങൾക്ക് 10, 000 രൂപാ മുതം 15, 000 രൂപാ വരെയേ വിലയുള്ളൂ.


വ്യക്തിവിവരങ്ങളുടെ വിപുലമായ ശേഖരമാണ് അവർ കാഴ്ചവയ്ക്കുന്നത്. ഉയർന്ന വരുമാനമുള്ളവർ, മാസശമ്പളക്കാർ, ക്രെഡിറ്റ് കാർഡ് ഉള്ളവർ, കാർ ഉള്ളവർ, ജോലിയിൽ നിന്നും വിരമിച്ച സ്ത്രീകൾ എന്നിങ്ങനെ പോകുന്നു പട്ടിക.

ഇബേ, ആമസോൺ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിയവരുടെ നമ്പറുകൾ ആണ് പരിശോധനയ്ക്കായി ലഭിച്ചത്. ഫോൺ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ വിവരങ്ങൾ കിറുകൃത്യം. ഭയക്കാൻ ഇതിൽ കൂടുതൽ എന്തു വേണം? തങ്ങളുടെ ഡാറ്റ ചോരുന്നുണ്ടോയെന്ന് അറിയില്ലെന്നാണ് ഓൺലൈൻ വില്പന നടത്തുന്ന കമ്പനികൾ പറയുന്നത്.

ബാങ്കുകൾ തങ്ങളുടെ കസ്റ്റമേഴ്സിനോട് വ്യക്തിവിവരങ്ങൾ സൂക്ഷിച്ച് വയ്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട്. അപ്പോൾ, എവിടെ നിന്നാണ് ഡാറ്റ ബ്രോക്കർമാർക്ക് ഇത്രയും വിവരങ്ങൾ ലഭിക്കുന്നത് എന്ന ചോദ്യം വരുന്നു.

മൊബൈൽ സർവീസ് സേവനദാതാക്കൾ, ആശുപത്രികൾ, ബാങ്കുകൾ, ലോൺ ഏജന്റുമാർ, കാർ ഡീലർമാർ എന്നിങ്ങനെ വലിയ സ്രോതസ്സുകൾ ഉണ്ടെന്ന് ഡാറ്റ ബ്രോക്കർ ആയ രാജേഷ് പറയുന്നു.

ഡാറ്റ ബ്രോക്കറിംഗ് നിയമവിരുദ്ധം അല്ലെങ്കിലും അപകടകരമാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ചും. 2016 ഡിസംബർ വരെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ രജിസ്റ്റർ ചെയ്തിട്ടുള്ള തട്ടിപ്പുകേസുകൾ 8689 ആണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ തട്ടിപ്പുകളാണ് അതിലേറേയും.

Read More >>