നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ കാരുണ്യസ്പര്‍ശം; കേരളത്തില്‍ 1500 കുടുംബങ്ങള്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതി

2016 ഫെബ്രുവരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ചെങ്കുത്തായ ഈ പ്രദേശം നിരത്തുകയും നടപ്പാതയും ശുദ്ധജല സൗകര്യവും ഒരുക്കിയ ശേഷമാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. 16 വീടുകള്‍ ഇപ്രകാരം നിര്‍മ്മിച്ചു. 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്ഡ് റൂം, ഹാള്‍, കിച്ചന്‍, ബാത്ത്‌റൂം എന്നിവയടങ്ങുന്ന വീട് നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് ചെലവ് വന്നതെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പുത്തനത്താണി യൂണിറ്റ് കോ-ഓര്‍ഡിനേറ്ററായ അബ്ദുല്‍ റഹീം നാരദ ന്യൂസിനോട് പറഞ്ഞു.

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍  ജമാഅത്തെ ഇസ്ലാമിയുടെ കാരുണ്യസ്പര്‍ശം; കേരളത്തില്‍ 1500 കുടുംബങ്ങള്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതി

നിര്‍ധന കുടുംബങ്ങള്‍ക്കു ഭവനപദ്ധതിയുമായി ജമാഅത്തെ ഇസ്ലാമിയുടെ കാരുണ്യസ്പര്‍ശം. ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന വിഭാഗമായ പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മാത്രം 1500 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്.

തിരൂര്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ രണ്ടത്താണിയില്‍ ഭവനരഹിതരായ 16 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വീട് ലഭിച്ചു. പുത്തനത്താണി വില്ലേജിലെ രണ്ടത്താണിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ ഭൂസമരത്തിന്റെ ഫലമായി 18 കുടുംബങ്ങള്‍ക്ക് ആശ്രയപദ്ധതിയില്‍ പഞ്ചായത്ത് മൂന്ന് സെന്റ് വീതം പതിച്ചുനല്‍കിയിരുന്നു.


എന്നാല്‍ ഇവിടെ വീട് നിര്‍മ്മിക്കാനാവുന്ന അടിസ്ഥാന സൗകര്യമില്ലായിരുന്നു. ശുദ്ധജല സൗകര്യമോ നടപ്പാതയോ ഇല്ലാത്ത ചെങ്കുത്തായ സ്ഥലത്ത് വാസയോഗ്യമായ സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ 2016 ഫെബ്രുവരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് ചെങ്കുത്തായ ഈ പ്രദേശം നിരത്തുകയും നടപ്പാതയും ശുദ്ധജല സൗകര്യവും ഒരുക്കിയ ശേഷമാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. 16 വീടുകള്‍ ഇപ്രകാരം നിര്‍മ്മിച്ചു. 500 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്ഡ് റൂം, ഹാള്‍, കിച്ചന്‍, ബാത്ത്‌റൂം എന്നിവയടങ്ങുന്ന വീട് നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപയാണ് ചെലവ് വന്നതെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പുത്തനത്താണി യൂണിറ്റ് കോ-ഓര്‍ഡിനേറ്ററായ അബ്ദുല്‍ റഹീം നാരദ ന്യൂസിനോട് പറഞ്ഞു.

വീട് നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ 70 ശതമാനമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വഹിക്കുക. ഗുണഭോക്താക്കളില്‍ നിന്ന് ഗഡുക്കളായി ഒരു ലക്ഷം രൂപ ഈടാക്കും. ബാക്കി വരുന്ന തുക വെല്‍ഫെയര്‍ പാര്‍ട്ടിയാണ് വഹിക്കുക. പ്രദേശത്തെ ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തുടങ്ങിയവയുടെ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ഭവനപദ്ധതി നടപ്പാക്കിയത്. രണ്ടാഴ്ച്ച മുമ്പ് ഉടമകള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറിയിരുന്നു.

ചെങ്കുത്തായ പ്രദേശം നിരത്താനും റോഡ് നിര്‍മ്മിക്കുന്നതിനുമൊക്കെയായി ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നെങ്കിലും ആ തുക വെല്‍ഫെയര്‍ പാര്‍ട്ടിയാണ് നല്‍കിയത്. പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം വൈസ് പ്രസിഡന്റ് ഗണേഷ് വടേരി പറഞ്ഞു. ജാതി-മത-രാഷട്രീയ ഭേദമന്യേ ഭവനരഹിതര്‍ എന്ന ഒരൊറ്റ മാനദണ്ഡത്തിലാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഭാരവാഹികള്‍ വ്യക്തമാക്കി.

Read More >>