പാറ്റൂര്‍ ഭൂമിക്കേസില്‍ ഉമ്മന്‍ചാണ്ടി പ്രതി

ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ തള്ളിയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്.

പാറ്റൂര്‍ ഭൂമിക്കേസില്‍ ഉമ്മന്‍ചാണ്ടി പ്രതി

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഉമ്മന്‍ചാണ്ടിയെക്കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ലോകായുക്തയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ തള്ളിയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്.


പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക്‌ ചട്ടംലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് കൈമാറിയ സംഭവത്തില്‍ ഉത്തരവദിത്വപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നണ് കോടതിയില്‍ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചത്. ഇതേതുടര്‍ണാണ് വിജിലന്‍സ് നിയമോപദേശം തേടിയത്.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്നാണ് നിയമോപദേശകര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അഡ്വക്കേറ്റ് ജനറലും ഇതേ നിയമപദേശം നേരത്തെ നല്‍കിയിരുന്നു. പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക്‌ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ അനധികൃതമായി അനുമതി നല്‍കിയെന്നാണു പരാതി. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More >>