ബാപ്പാറബ്ബ, ഷുക്കാറബ്ബ! മരിച്ച കുഞ്ഞിനെ ജീവിപ്പിച്ച സൌത്ത് ഇന്ത്യയിലെ ആദ്യ മലയാളി പാസ്റ്ററിതാ- പ്ലീസ് വിശ്വസിക്കൂ

മരിച്ചതായി പറയപ്പെടുന്ന തളര്‍ന്നുകിടക്കുന്ന അഞ്ചോ ആറോ വയസ് പ്രായം തോന്നുന്ന ബാലനെ സ്‌റ്റേജില്‍ കയറ്റി 'ഭാഷാവരം' ലഭിച്ച് കാക്രി പൂക്രിയെന്നോ മറ്റോ പറഞ്ഞ ശേഷം പാസ്റ്റര്‍ കുട്ടിക്ക് 'ജീവന്‍ തിരിച്ച്' നല്‍കുകയാണ്.

ബാപ്പാറബ്ബ, ഷുക്കാറബ്ബ! മരിച്ച കുഞ്ഞിനെ ജീവിപ്പിച്ച സൌത്ത് ഇന്ത്യയിലെ ആദ്യ മലയാളി പാസ്റ്ററിതാ- പ്ലീസ് വിശ്വസിക്കൂ

കേരളത്തില്‍ അത്ഭുതപ്രവര്‍ത്തികള്‍ക്ക് അടുത്ത കാലത്തൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വര്‍ഗത്തില്‍ പോയി യേശു അപ്പച്ചനെ കണ്ട സിസ്റ്റര്‍ ഷാരോണിന് ശേഷം ക്രിസ്തുമതത്തില്‍ നിന്നുള്ള പുതിയ അത്ഭുതപ്രവര്‍ത്തി 'വെളിച്ചത്തുവന്നു'. 'മരിച്ചുപോയ' ബാലനെയാണ് ഒരു പാസ്റ്റര്‍ ജീവന്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. 2013ല്‍ നടന്ന ജീസസ് വോയ്‌സ് എന്ന ക്രിസ്ത്യന്‍ വിഭാഗത്തിന്റെ 'ഉയിര്‍പ്പിന്‍ ജയാഘോഷം' എന്ന പരിപാടിയിലാണ് യേശുവിന് ശേഷം മരിച്ചവരെ 'ഉയിര്‍പ്പിക്കുന്ന' അത്ഭുത പ്രവര്‍ത്തി ചെയ്യുന്ന ആദ്യ മലയാളി സുവിശേഷകനെന്ന 'ബഹുമതി' ഈ പാസ്റ്റര്‍ നേടിയത്.


[video width="400" height="300" mp4="http://ml.naradanews.com/wp-content/uploads/2017/02/10970432_635281696504078_1197496137_n.mp4"][/video]

'മരിച്ച കുഞ്ഞ് എഴുന്നേല്‍ക്കുന്നു' എന്ന തലക്കെട്ടിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് കാണുന്നത് ഒരു സ്ത്രീയും പുരുഷനും തളര്‍ന്നുകിടക്കുന്ന നിലയിലുള്ള ഒരു കുഞ്ഞിനെ കൈയിലെടുത്ത് പാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുവരുന്നതാണ്. സ്റ്റേജിലേക്ക് കൊണ്ടുവന്നാട്ടെ എന്ന് പറയുന്ന പാസ്റ്റര്‍ ഇടക്ക് 'ബാപ്പാറബ്ബ, ഷുക്കാറബ്ബ' എന്നൊക്കെ പറയുന്നുണ്ട്. പിന്നീട് കുട്ടിയുടെ മുഖത്ത് കൈവച്ച് ' ഈ കുഞ്ഞ് മരിച്ചെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഈ കുഞ്ഞ് ജീവിക്കും' എന്ന് പറയുന്നു. തുടര്‍ന്ന് അവ്യക്തമായ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞശേഷം പാസ്റ്റര്‍ കുഞ്ഞിനെ 'ഉയര്‍പ്പിക്കുക'യാണ്. കുഞ്ഞിന് ജീവന്‍ 'തിരിച്ചുകിട്ടിയതോടെ' പിന്നെ അമ്മയും കുഞ്ഞുമായി അഭിമുഖമാണ്. കുഞ്ഞ് മരിച്ചതായി അമ്മ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ധാരാളം ട്രോളുകളാണ് ലഭിക്കുന്നത്. ഇത്തരം അത്ഭുതങ്ങള്‍ നടക്കുന്ന സ്ഥിതിക്ക് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആശുപത്രികള്‍ അടച്ചുപൂട്ടണം എന്നാണ് ഒരു ഉപയോക്താവ് ആവശ്യപ്പെടുന്നത്.