ഡൽഹി-മുംബൈ വിമാനത്തിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവാവ് പരിഭ്രാന്തി പരത്തി

യാത്രക്കാരനായ യുവാവ് കർട്ടനുകൾ വലിച്ചിടുകയും ഭക്ഷണം കൊടുക്കുന്ന ട്രേകൾ യാത്രക്കാരുടെ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞു. യാത്രക്കാർ ചേർന്ന് അയാളെ കീഴ്പ്പെടുത്തി ബന്ധിക്കുകയായിരുന്നു.

ഡൽഹി-മുംബൈ വിമാനത്തിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവാവ് പരിഭ്രാന്തി പരത്തി

ഡൽഹിയിൽ നിന്നും മുംബൈയിലേയ്ക്കു പുറപ്പെട്ട ജെറ്റ് എയർ വേയ്സിൽ മാനസികപ്രശ്നമുള്ള യാത്രക്കാരൻ പരിഭ്രാന്തി പരത്തി. ഫ്ലൈറ്റ് നമ്പർ 9W332 ശനിയാഴ്ച രാവിലെ 7.05 നു ഡൽഹിയിൽ നിന്നും യാത്ര പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണു യാത്രക്കാരൻ ആസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. 30 വയസ്സ് തോന്നിക്കുന്ന അയാൾ “നിങ്ങളെക്കാത്ത് ഒരു അത്ഭുതം ഇരിപ്പുണ്ട്, വാഷിംഗ്ടണിൽ നിന്നും അത് നിങ്ങളുടെ ഐപാഡുകളിൽ വരും. ഫ്ലൈറ്റ് അവരുടെ നിയന്ത്രണത്തിലല്ല, ഞാൻ ഏറ്റെടുത്തു കഴിഞ്ഞു,” എന്നായിരുന്നു അയാൾ ഇംഗ്ലീഷിൽ അട്ടഹസിച്ചത്.


യാത്രക്കാരനായ യുവാവ് കർട്ടനുകൾ വലിച്ചിടുകയും ഭക്ഷണം കൊടുക്കുന്ന ട്രേകൾ യാത്രക്കാരുടെ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞു. യാത്രക്കാർ ചേർന്ന് അയാളെ കീഴ്പ്പെടുത്തി ബന്ധിക്കുകയായിരുന്നു. വിമാനം മുംബൈയിലെത്തിയപ്പോൾ ഇയാളെയാണ് ആദ്യം പുറത്തിറക്കിയത്.

“ഏതാണ്ട് 9 മണി ആയപ്പോൾ, 25 വയസ്സ് തോന്നിക്കുന്ന യാത്രക്കാരൻ ഫ്ലൈറ്റിൽ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. യുവാവിന് മാനസികപ്രശ്നം ഉണ്ടായിരുന്നതായി പിന്നീട് അറിയാൻ കഴിഞ്ഞു. മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമായതായിരിക്കുമെന്ന് യുവാവിന്റെ വ്യക്തമാക്കിയതായി” സെക്യൂരിറ്റി വക്താവ് അറിയിച്ചു.