മുഖ്യമന്ത്രിയായി തുടരണോ? പനീർശെൽവം ട്വിറ്ററിൽ ചോദിക്കുന്നു

താൻ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്തണോയെന്നു തമിഴ് മക്കളോടു ട്വിറ്ററിലൂടെ ചോദിക്കുകയാണു ഒ പനീർശെൽവം.

മുഖ്യമന്ത്രിയായി തുടരണോ? പനീർശെൽവം ട്വിറ്ററിൽ ചോദിക്കുന്നു

താൻ തമിഴ്‌ നാട് മുഖ്യമന്ത്രിയായി തുടരണോയെന്നു ഒ പനീർശെൽവം ട്വിറ്ററിൽ ചോദിച്ചു. പനീർശെൽവത്തിൽ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണു ഈ ചോദ്യം. അഭിപ്രായവോട്ടെടുപ്പിന്റെ രീതിയിലാണു ജനങ്ങളുടെ പ്രതികരണമറിയാൻ അദ്ദേഹം ട്വിറ്ററിൽ ചോദ്യം നൽകിയിരിക്കുന്നതു.

മികച്ച പ്രതികരണമാണു ജനങ്ങളിൽ നിന്നും ലഭിക്കുന്നതു. വോട്ടു ചെയ്തവരിൽ 94 ശതമാനം പേർ പനീർശെൽവം മുഖ്യമന്ത്രിയായി തുടരണമെന്നു അഭിപ്രായപ്പെട്ടു. 6 ശതമാനം പേർ വേണ്ടെന്നും പറയുന്നു.