എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഒ പി എസ്

പാർട്ടിയിലെ വിരുദ്ധാഭിപ്രായങ്ങൾ പരിഹരിച്ച് പിളർപ്പിൽ നിന്നും രക്ഷിക്കാനായിരിക്കും പനീർശെൽവത്തിന്റെ ഇനിയുള്ള നീക്കം എന്നറിയുന്നു. താൽക്കാലികമായ പ്രശ്നങ്ങൾ മറന്നു ശരിയായ തീരുമാനത്തിൽ എത്താൻ അദ്ദേഹം എംഎല്‍എമാർക്കെഴുതിയ കത്തിൽ അഭ്യർഥിച്ചു.

എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഒ പി എസ്

തര്‍ക്കങ്ങള്‍ മാറ്റിവച്ചു പാര്‍ട്ടിക്കു വേണ്ടി ഒന്നിച്ചുനിന്ന് അമ്മയുടെ സദ്ഭരണം തുടരാന്‍ അണ്ണാ ഡിഎംകെ നിയമസഭാംഗങ്ങളോടു ഇടക്കാല മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ ആഹ്വാനം.
ഇതോടനുബന്ധിച്ച്‌ എടപ്പാടി പളനിസാമിയെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്കു ഒരു സംഘം നേതാക്കളെ അയച്ചു.

പാർട്ടിയിലെ വിരുദ്ധാഭിപ്രായങ്ങൾ പരിഹരിച്ച് പിളർപ്പിൽ നിന്നും രക്ഷിക്കാനായിരിക്കും പനീർശെൽവത്തിന്റെ ഇനിയുള്ള നീക്കം എന്നറിയുന്നു. താൽക്കാലികമായ പ്രശ്നങ്ങൾ മറന്നു ശരിയായ തീരുമാനത്തിൽ എത്താൻ അദ്ദേഹം എംഎല്‍എമാർക്കെഴുതിയ കത്തിൽ അഭ്യർഥിച്ചു.

ജയലളിതയുടെ കാലത്തെ പോലെ കെട്ടുറപ്പുള്ള സർക്കാർ ആണു വേണ്ടതെന്നു അദ്ദേഹം  അറിയിച്ചു. അതേസമയം പനീർശെൽവത്തിന്റെ ഗ്രീൻവേയ്ക് റോഡിലുള്ള വസതിക്കു മുന്നിൽ അണികളുടെ ആഘോഷം തുടരുകയാണ്.