ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പനീർശെൽവം

അണ്ണാ ഡിഎംകെ പ്രവർത്തകരോട് ശശികലയുമായി യാതൊരു ബന്ധവും വേണ്ടെന്ന് മധുസൂദനൻ ആവശ്യപ്പെട്ടു. ശശികലയുടെ വിശ്വസ്തനായ പളനിസാമി മുഖ്യമന്ത്രിയായി നിയമസഭയിൽ ഭൂരിപക്ഷം തേടാനിരിക്കേയാണ് മധുസൂദനന്റെ ഇടപെടൽ.

ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പനീർശെൽവം

തമിഴ്നാട് രാഷ്ട്രീയത്തിൽ പോര് അവസാനിക്കുന്നില്ല. വ്യാഴാഴ്ച എടപ്പാടി പളനിസാമി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തതോടെ എല്ലാം അവസാനിക്കും എന്നു കരുതിയിരുന്നെങ്കിലും പനീർശെൽവവും കൂട്ടരും വിട്ടുകൊടുക്കാൻ തയ്യാറല്ല.

വെള്ളിയാഴ്ച വി കെ ശശികലയേയും അവരുടെ രണ്ട് ബന്ധുക്കളേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഓ പീഎസ് പക്ഷം അറിയിച്ചു. പാർട്ടിയുടെ അദ്ധ്യക്ഷപദവിയിൽ നിന്നും പുറത്താക്കപ്പെട്ട ഇ മധുസൂദനൻ പറയുന്നത് ശശികലയും ബന്ധുക്കളും പാർട്ടി മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് ജയലളിതയ്ക്കു നൽകിയ വാക്ക് തെറ്റിച്ചെന്നും ആണ്. ഇതുമൂലം പ്രതിസന്ധിയിൽ ആകുന്നത് കഴിഞ്ഞ ദിവസം അധികാരത്തിലേറിയ ശശികല പക്ഷമാണ്.

അണ്ണാ ഡിഎംകെ പ്രവർത്തകരോട് ശശികലയുമായി യാതൊരു ബന്ധവും വേണ്ടെന്ന് മധുസൂദനൻ ആവശ്യപ്പെട്ടു. ശശികലയുടെ വിശ്വസ്തനായ പളനിസാമി മുഖ്യമന്ത്രിയായി നിയമസഭയിൽ ഭൂരിപക്ഷം തേടാനിരിക്കേയാണ് മധുസൂദനന്റെ ഇടപെടൽ.

പാർട്ടി നിയമങ്ങൾ അനുസരിച്ച് ജനറൽ സെക്രട്ടറി ആകാനുള്ള യോഗ്യത ശശികലയ്ക്കില്ലെന്ന് കാണിച്ച് ഓ പീ എസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.