പാമ്പാടി നെഹ്റു കോളേജ് ഒത്തുതീര്‍പ്പില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറി; സമരവുമായി വീണ്ടും വിദ്യാര്‍ത്ഥികള്‍

ഇന്നു രാവിലെ കോളേജില്‍ നടക്കാനിരുന്ന രണ്ടാം വര്‍ഷ ഡി ഫാം സപ്ലിമെന്ററി പരീക്ഷ മുന്നറിയിപ്പില്ലാതെ പൊള്ളാച്ചിക്കടുത്ത് പ്രൈം കോളേജിലേക്കു മാറ്റി. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പരീക്ഷയുടെ സെന്റര്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. സെന്റര്‍ മാറ്റിയ വിവരം രാവിലെ പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പല വിദ്യാര്‍ത്ഥികളും അറിയുന്നതു തന്നെ.

പാമ്പാടി നെഹ്റു കോളേജ് ഒത്തുതീര്‍പ്പില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറി; സമരവുമായി വീണ്ടും വിദ്യാര്‍ത്ഥികള്‍

പാമ്പാടി നെഹ്റു കോളേജ് ഒത്തുതീര്‍പ്പില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറി. വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടങ്ങി. ഇന്നലത്തെ കരാര്‍ പ്രകാരം ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ വിളിച്ച് നടത്താനിരുന്ന പിടിഎ മീറ്റീംഗ് മാറ്റി വെച്ചു. രാവിലെ യോഗത്തിന് പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ സെക്യൂരിറ്റി ഗേറ്റില്‍ തടയുകയായിരുന്നു.

[video width="640" height="368" mp4="http://ml.naradanews.com/wp-content/uploads/2017/02/WhatsApp-Video-2017-02-10-at-11.45.29-AM.mp4"][/video]


ഇന്നു രാവിലെ കോളേജില്‍ നടക്കാനിരുന്ന രണ്ടാം വര്‍ഷ ഡി ഫാം സപ്ലിമെന്ററി പരീക്ഷ മുന്നറിയിപ്പില്ലാതെ പൊള്ളാച്ചിക്കടുത്ത് പ്രൈം കോളേജിലേക്കു മാറ്റി. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പരീക്ഷയുടെ സെന്റര്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. സെന്റര്‍ മാറ്റിയ വിവരം രാവിലെ പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പല വിദ്യാര്‍ത്ഥികളും അറിയുന്നതു തന്നെ.ഇതോടെ ഇരുപതോളം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുടങ്ങി. തിങ്കളാഴ്ച്ച നടക്കുന്ന ഒന്നാം വര്‍ഷ ഡി ഫാം സപ്ലിമെന്റി പരീക്ഷയുടെ ഹാള്‍ ടിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയിട്ടില്ല. യൂണിവേഴ്സിറ്റിയില്‍ നിന്നും കോളേജിലെക്ക് അയച്ച ഹാള്‍ ടിക്കറ്റ് കോളേജ് അധിക്യതര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് വിവരം. 50 ഓളം വിദ്യാര്‍ത്ഥികള്‍ക്കുപരീക്ഷ എഴുതാനാവാത്ത സ്ഥിതിയാണു നിലവിലുള്ളത്.

ഇന്നലെ എഐഎസ്എഫിനു പ്രിന്‍സിപ്പല്‍ എഴുതി നല്‍കിയ കരാറിനെ കുറിച്ച് അറിയില്ലെന്ന നിലപാടാണ് രാവിലെ മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ക്ലാസ്സില്‍ കയറാനാവുമോ എന്ന കാര്യത്തിലുള്ള അനശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്.

Read More >>