ഹാഫിസ് സയിദ് ഭീകരന്‍ തന്നെ; ഒടുവില്‍ പാകിസ്ഥാനും സമ്മതിച്ചു

സയീദിന്റെ ഭീകരവാദ ബന്ധം പാകിസ്ഥാനും തുറന്നു സമ്മതിക്കുന്നുവെന്നതാണ് പുതിയ നീക്കത്തിലൂടെ സൂചന നല്‍കുന്നതെന്നു കരുതുന്നു. ഇവരെ കൂടാതെ, അബ്ദുല്ല ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവരെയും തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹാഫിസ് സയിദ് ഭീകരന്‍ തന്നെ; ഒടുവില്‍ പാകിസ്ഥാനും സമ്മതിച്ചു

ഭീകരസംഘടനയായ ജമാഅത്ത് ഉദ്ദവയുടെ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ് തീവ്രവാദി തന്നെയെന്ന് ഒടുവില്‍ പാകിസ്ഥാനും സമ്മതിച്ചു. തീവ്രവാദ വിരുദ്ധ നിയമത്തിന്റെ കീഴില്‍ വരുന്നവരുടെ പട്ടികയില്‍ ഹാഫിസ് സയിദിനെ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തി. പഞ്ചാബ് പ്രവശ്യ സര്‍ക്കാരിന്റെതാണ് നടപടി.

സയീദിന്റെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ ഖ്വാസി കാഷിഫിന്റെയും തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (എടിഎ) നാലാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സയീദിന്റെ ഭീകരവാദ ബന്ധം പാകിസ്ഥാനും തുറന്നു സമ്മതിക്കുന്നുവെന്നതാണ് പുതിയ നീക്കത്തിലൂടെ സൂചന നല്‍കുന്നതെന്നു കരുതുന്നു. ഇവരെ കൂടാതെ, അബ്ദുല്ല ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവരെയും തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചു പേരും വിവിധ ഭീകരസംഘടനകളുടെ സജീവ പ്രവര്‍ത്തകരാണെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ജനുവരി 30 മുതല്‍ സയീദ് ഉള്‍പ്പെടെ നാലു പേര്‍ വീട്ടുതടങ്കലിലാണ്.

Read More >>