പാക്കിസ്ഥാനു രഹസ്യങ്ങള്‍ കൈമാറിയവരില്‍ ബിജെപി നേതാവുമുണ്ടെന്ന് ആരോപണം; ആരോപണവിധേയന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയും രാജ്യസ്‌നേഹികളാണെന്നു സ്വയം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നവരാണ് ബിജെപിക്കാര്‍. സംസ്ഥാനത്തു നിന്നും ഐഎസ്‌ഐ ചാരന്‍മാര്‍ പിടിയിലായപ്പോള്‍ അവരില്‍ ബിജെപി നേതാക്കളുമുണ്ടെന്നുള്ള കാര്യം ഞെട്ടിപ്പിക്കുന്നുവെന്ന് ഭോപ്പാല്‍ ജില്ലാ കോണ്‍ഗ്രസ് പ്രതിനിധി പിസി ശര്‍മ്മ പറഞ്ഞു. ഈ നേതാക്കള്‍ക്കു മുതിര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്നുള്ളതും അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനു രഹസ്യങ്ങള്‍ കൈമാറിയവരില്‍ ബിജെപി നേതാവുമുണ്ടെന്ന് ആരോപണം; ആരോപണവിധേയന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയവരില്‍ ബിജെപി നേതാവുമുണ്ടെന്നു ആരോപണം. മധ്യപ്രദേശ് ഐടി സെല്‍ ജില്ലാ കോര്‍ഡിനേറ്ററായ ധ്രുവ് സക്സേനയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനൊപ്പം പൊതുപരിപാടിയുടെ വേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

മുഖ്യമന്ത്രിക്കൊപ്പം കാവി വ്‌സത്രം ധരിച്ചു കാവിത്തൊപ്പിയും വച്ചുനില്‍ക്കുന്ന ചിത്രമാണു പുറത്തായിരിക്കുന്നത്. ധ്രുവ്‌സക്‌സേനയുടെ ബിജെപി ബന്ധത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും മുഖ്യമന്ത്രിയുടേയും കോലം കത്തിച്ചു. പ്രതിഷേധത്തില്‍ ഐഎസ്ഐ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി.


പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പുറത്തുവന്നത് ബിജെപിയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. കാവിക്കുപ്പായം ധരിച്ച് തലയില്‍ കാവിതൊപ്പി വെച്ചുള്ള ധ്രുവിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
ധ്രുവ് സക്സേനയുടെ ബിജെപി ബന്ധം വെളിച്ചത്തായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലിറങ്ങി.

ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയും രാജ്യസ്‌നേഹികളാണെന്നു സ്വയം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നവരാണ് ബിജെപിക്കാര്‍. സംസ്ഥാനത്തു നിന്നും ഐഎസ്‌ഐ ചാരന്‍മാര്‍ പിടിയിലായപ്പോള്‍ അവരില്‍ ബിജെപി നേതാക്കളുമുണ്ടെന്നുള്ള കാര്യം ഞെട്ടിപ്പിക്കുന്നുവെന്ന് ഭോപ്പാല്‍ ജില്ലാ കോണ്‍ഗ്രസ് പ്രതിനിധി പിസി ശര്‍മ്മ പറഞ്ഞു. ഈ നേതാക്കള്‍ക്കു മുതിര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്നുള്ളതും അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ധ്രുവ് സക്സേനയ്ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണം ബിജെപി തള്ളിക്കളഞ്ഞു. പക്ഷേ പാര്‍ട്ടിക്കുള്ളില്‍ ഐഎസ്ഐ ചാരന്‍മാര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതായിഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. സാധിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.നക്സലുകള്‍ക്കും ദേശവിരുദ്ധര്‍ക്കും ഭീകരര്‍ക്കും മതവും ജാതിയുമില്ലെന്നും ആര്‍ക്കും ആര്‍ക്കൊപ്പം നിന്നും ഫോട്ടോയുമെടുക്കാമെന്നുമായിരുന്നു ഇക്കാര്യത്തെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദ് കുമാര്‍ സിങ് ചൗഹാന്‍ പറഞ്ഞത്.

Read More >>