വാലന്‍ന്റൈന്‍സ് ദിന ആഘോഷങ്ങള്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കി

പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങളോടും വാലന്‍ന്റൈന്‍സ് ദിനാഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

വാലന്‍ന്റൈന്‍സ് ദിന ആഘോഷങ്ങള്‍ ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കി

വാലന്‍ന്റൈന്‍സ് ദിന ആഘോഷങ്ങള്‍ രാജ്യത്തുടനീളം വിലക്കി ഇസ്ലാമാബാദ് ഹൈക്കോടതി. രാജ്യത്തൊരിടത്തും വാലന്‍ന്റൈന്‍സ് ദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് കോടതി ഇന്ന് ഉത്തരവിട്ടു. ആഘോഷങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ വഹീദെന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. വാലന്‍ന്റൈന്‍സ് ദിനാഘോഷം ഇസ്ലാമിക വിരുദ്ധമാണെന്നും അതിനാല്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ആഘോഷങ്ങള്‍ വിലക്കണമെന്നും ഹരജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടു.


ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിവരസാങ്കേതിക മന്ത്രാലയം, ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി, ഇസ്ലാമാബാദ് പോലീസ് കമ്മീഷണര്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തി. പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങളോടും വാലന്‍ന്റൈന്‍സ് ദിനാഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടു. വാലന്‍ന്റൈന്‍സ് ദിനാഘോഷത്തിനെതിരെ നിരവധി സംഘനകളും വ്യക്തികളും പാക്കിസ്താനില്‍ രംഗത്തുവരാറുണ്ടെങ്കിലും ആദ്യമായാണ് ഇക്കാര്യത്തില്‍ കോടതിയുത്തരവുണ്ടാകുന്നത്.